കേരളപാഠാവലിയിലെ അക്ഷരമാലയിൽ വൻ പിശകുകൾ;അക്ഷരങ്ങൾ കാണാനില്ല

The letters are missing

0

തിരുവനന്തപുരം: കേരളപാഠാവലിയിൽ 10 അക്ഷരങ്ങളാണ് കാണാനില്ലാത്തത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച,രണ്ടു ഭാഗങ്ങളുള്ള ഒന്നാം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്താണ് അപൂർണമായ അക്ഷരമാല ഉൾപ്പെടുത്തി മാതൃഭാഷയെ അപമാനിച്ചത്.

ഓ,ഘ,ങ,ഠ,ഢ,ണ,ഥ,ള,ഴ,റ എന്നീ അക്ഷരങ്ങളാണ് അപ്രത്യക്ഷമായത്.ഏറ്റവും എളുപ്പമുള്ള രീതിയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന റ പോലും അധികൃതർ മറന്നു.

ഭാഷാസ്‌നേഹികളുടെ നീണ്ട പോരാട്ടത്തിനൊടുവിൽ കേരളപാഠാവലിയിൽ അക്ഷരമാല വീണ്ടും ഉൾപ്പെടുത്തി.എന്നാൽ ഈ രീതിയിലാണെങ്കിൽ അക്ഷരങ്ങൾ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഭാഷാസ്‌നേഹികൾ പറയുന്നത്.

പരമ്പരാഗത രീതിയിൽ അക്ഷരം,വാക്ക്,വാക്.,വ്യാകരണം എന്ന് ക്രമത്തിൽ ഭാഷ പഠിപ്പിക്കാൻ ലക്ഷ്യമിട്ടാണു പുസ്തകം തയ്യാറാക്കിയതെന്നാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.

ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും കൈയക്ഷരം വടിവൊത്തതാക്കാനും പുസ്തകം സഹായിക്കുമെന്നാണ് അവകാശവാദം.

എന്നാൽ ജനറൽ എഡിറ്ററുടേതായി കൊടുത്തിട്ടുള്ള മൂന്ന് ഖണ്ഡിക ആമുഖത്തിൽ പോലും ഭാഷാപരമായ ഒട്ടനവധി തെറ്റുകൾ കാണാം.

വർഷങ്ങളായി ഭാഷാസ്‌നേഹികൾ നടത്തിയ പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് അക്ഷരമാല വീണ്ടും ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായത്.

എന്നാൽ അപൂർണമായി അക്ഷരമാല ഉൾപ്പെടുത്തി മലയാള ഭാഷയെ അപമാനിക്കുന്നതിന് തുല്യമായി ഇതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഔദ്യോഗിക വെബ്‌സെറ്റിൽ പാഠപുസ്തകമിപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്.

The letters are missing