ഹെലികോപ്ടര്‍ യാത്ര പകര്‍ത്തിയത് നിരോധിത മേഖലയില്‍ വച്ച്‌, മലയാളി ഫോട്ടോഗ്രഫറെ കേന്ദ്രീകരിച്ച് അന്വേഷണം

The investigation turns to the final scenes.

0

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ അവസാന ദൃശ്യങ്ങളിലേക്ക് അന്വേഷണം തിരിയുന്നു.

മലയാളിയായ കോയമ്ബത്തൂര്‍ സ്വദേശി ജോയാണ് വീഡിയോ പക‌ര്‍ത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ മൂടല്‍മഞ്ഞിലേക്ക് മറയുന്നതും വലിയ ഒച്ച കേള്‍ക്കുന്നതും 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ഊ‌ട്ടിയില്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ജോ. കുനൂരിലെ റെയില്‍വേ ട്രാക്കിലൂ‌ടെ നടക്കുന്നതിനിടയിലായിരുന്നു ഹെലികോപ്‌ടറിന്റെ ഒച്ച കേള്‍ക്കുന്നതും കൗതുകത്തിന് ഫോണില്‍ വീഡിയോ പകര്‍ത്തിയതും.

എന്നാല്‍,​ നിരോധിത മേഖലയായ വനപ്രദേശത്തേക്ക് ഇവര്‍ എന്തിന് പോയി എന്ന സംശയമാണ് ഇപ്പോഴുയരുന്നത്. അതിലേക്കാണ് പൊലീസിന്റെ പുതിയ അന്വേഷണം നീങ്ങുന്നത്.

The investigation turns to the final scenes.