ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ ഷെഡ്യൂള്‍ പുറത്തുവിട്ടു; കൊറോണയോട് മത്സരിക്കാന്‍ ബിസിസിഐ

The Indian cricket team's 2022 schedule has been released

0

ന്യുഡൽഹി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് ഈ വര്‍ഷം ഇന്ത്യ കളിക്കുന്നത്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. മൂന്ന് വീതം ടെസ്റ്റ് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിക്കുക. ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

ഇന്ത്യയാണ് ഇതിന് വേദിയാകുന്നത്. ഇതിന് ശേഷം ശ്രീലങ്കയുമായാണ് ഇന്ത്യയ്ക്ക് പരമ്പര. ഇതിന് പിന്നാലെ ഐപിഎല്‍ തിരക്കിലേക്ക് താരങ്ങള്‍ പ്രവേശിക്കും. എല്ലാ മാസങ്ങളിലും ഇന്ത്യന്‍ ടീമിന് മത്സരങ്ങളുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമാണ്. കൊവിഡ് വ്യാപനം നടക്കുമ്പോള്‍ ഇത്രയധികം മത്സരങ്ങള്‍ നടക്കുമോയെന്ന ആധിയും ബിസിസിഐയ്ക്കുണ്ട്.

The Indian cricket team’s 2022 schedule has been released