സിംഹാസനത്തിന്റെ കാവല്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ തിരക്കിലാണ്

0

“ടിപ്പുവിന്റെ സിംഹാസനത്തിന്” കാവല്‍ നിന്നവരെ കോവിഡ്
പ്രതിരോധമേല്‍പ്പിച്ച ഭരണത്തലവന്റെ ബുദ്ധി അപാരമെന്ന് വിദേശ പാര്‍ളമെന്ററി
സഹ മന്ത്രി വി മുരളീധരന്‍. പുരാവസ്തു തട്ടിപ്പു വീരന്‍ മോന്‍സന്‍ മാവുങ്കിലിന്റെ
നിരവധി കഥകള്‍ മിനിറ്റുകള്‍ തോറും വന്നു കൊണ്ടിരിക്കുമ്പോള്‍ വി. മുരളീധരന്‍
തന്റെ ഫേസ്ബുക്ക് പോസറ്റില്‍ കുറിച്ചതിങ്ങനെ.

” പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന
നേതാക്കളുടേയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തു
വന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് തട്ടിപ്പു വീരനുമായി ബന്ധമില്ലെന്ന് വീരസ്യം
പറയുന്നവര്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത്.
ടിപ്പുവിന്റെ സിംഹാസനത്തില്‍ അംശവടിയും പിടിച്ചിരിക്കുന്നയാളും
അംഗരക്ഷകനും പിണറായിയുടെ ഇടം വലം നിന്നിരുന്നവരല്ലേ…..മോന്‍സന്‍
മാവുങ്കല്‍ എന്ന തട്ടിപ്പുകാരന് നികുതി പണം ചിലവാക്കി സംരക്ഷണം കൊടുത്ത
പോലീസ് മന്ത്രി കേരളത്തോട് അത് വിശദീകരിക്കണം. പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍,
എന്നെല്ലാം ആക്രാശിക്കുന്ന സഖാക്കള്‍ സാധാരണക്കാരന്റെ സിഡിആര്‍ എങ്ങനെ
ഈ തട്ടിപ്പുകാരനു കിട്ടിയെന്ന് ആഭ്യന്തര മന്ത്രിയോട് ചോദിക്കണം.
ടിപ്പുവിന്റെ സിംഹാസനത്തിന് കാവല്‍ നിന്നവരെ കോവിഡ്
പ്രതിരോധമെല്‍പ്പിച്ച ഭരണത്തലവന്റെ ബുദ്ധി അപാരം.
മുഖം മിനുക്കാന്‍ മാവുങ്കലിനെ കണ്ട കോണ്‍ഗ്രസ് പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍
പറയുന്നില്ല.
സ്വന്തം പാര്‍ട്ടിയിലെ വ്യാജന്‍മാരെ തിരിച്ചറിയാന്‍ കഴിയാത്ത അദ്ദേഹത്തില്‍
നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടില്ല”
ഇത്തരത്തില്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുമ്പോള്‍ തട്ടിപ്പു വീരന്മാര്‍ക്കു
ഒത്താശ ചെയ്തും പലപ്പോഴും സ്വയം കുഴിയില്‍ ചാടിയും ജനങ്ങള്‍ക്കു മുന്‍പില്‍

കോമാളിയായി മാറുന്ന ഭരണ പ്രതിപക്ഷത്തുള്ള പലര്‍ക്കുമുള്ള ക്തമായ ഒരടിയാണ് വി. മുരളീധന്‍ നല്‍കുന്നത്.
എന്നാല്‍, ഈ സമയം കൊണ്ട് മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിനെ പോലും
ചിരിപ്പിക്കുന്ന തരത്തിലാണ് ചോദ്യം ചെയ്യലില്‍ പ്രതികരിക്കുന്നത്. ഇത്രയേറെ
തട്ടിപ്പു നടത്തിയ ഒരാളെങ്ങനെയാണ് ഇത്രയേറെ വിലിയ ഉദ്യോഗസ്ഥരെ
ചിരിപ്പിക്കുക എന്നല്ലേ.
നിങ്ങള്‍ ഡോക്ടറാണോ എന്ന ചോദ്യത്തിന് മോന്‍സന്‍ നല്‍കിയ മറുപടി ഏയ് ഞാന്‍
ഡോക്ടറൊന്നുമല്ല.. ആരെങ്കിലും ഡോക്ടറെന്നു ചേര്‍ത്തു വിളിച്ചാല്‍ ഞാനെന്തിന്
തിരുത്താന്‍ പോകണം തിരുത്താറുമില്ല എന്നാണ്. പോലീസ് ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെ
ഉള്ളവരെ പറ്റിച്ചതിനെ കുറിച്ചു ചോദിക്കുമ്പോഴും മോന്‍സനു കൃത്യമായ
മറുപടിയുണ്ട്. ഞാന്‍ പറയുന്നു ഇത് മോശയുടെ വടിയാണെന്ന് അവര്‍ അത്
വിശ്വസിക്കുന്നു. ഞാന്‍ ആരോടും നിര്‍ബന്ധിച്ചു പറയാറില്ല. ഇത് മോശയുടെ
വടിയല്ലെന്ന് തര്‍ക്കിക്കാന്‍ അവരും നില്‍ക്കാത്തതിനാല്‍ മുന്നോട്ടു പോകുന്നു.
എന്തിനാണ് ഇതൊ്െക്ക പറഞ്ഞു ആളുകളെ പറ്റിക്കുന്നതെന്ന ചോദ്യത്തിന്
താനിങ്ങനെ തള്ളല്‍ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. അതിന്
താന്‍ ആരെയും നിര്‍ബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല എന്നാണ്.
അതേസമയം, ഇതു മോശയുടെ വടിയല്ല അതൊരു ഊന്നു വടിയാണെന്നുള്‍പ്പെടെ
മോന്‍സന്‍ പോലീസിനോട്് സമ്മതിക്കുമ്പോള്‍ മോശയുടെ വടി പിടിച്ചും ടിപ്പു
വിന്റെ സിംഹാസനത്തില്‍ ഇരുന്നും വാളു പിടിച്ചു അംഗ രക്ഷകരായവരുമൊക്കെ
രേടാളന്‍മാരുടെ കയ്യില്‍ കിടന്നു അമ്മാനമാടുന്നതില്‍ എന്തു പറയാന്‍…….എന്തു
ചെയ്യാന്‍……..
ഇത്തരത്തിലുള്ള കെട്ടുകഥകള്‍ എല്ലാം അഴിഞ്ഞു വീഴുമ്പോള്‍ പ്രബുദ്ധ മലയാളി
ഒന്നോര്‍ക്കണം….. പറ്റിച്ചത് അയാളുടെ മിടുക്ക് …… പറ്റിക്കപ്പെട്ടത് അവരുടെ
കഴിവുകേട്.

 

The Guardians of the Throne are busy defending
covid