ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ്: ഫസ്റ്റ് ലുക്ക് പുറത്ത്;നടന്‍ ആര്യ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

The Great Indian Kitchen First Look

0

മലയാളത്തില്‍ ഹിറ്റായ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനും ആണ് പ്രധാന താരങ്ങള്‍.

ഒറിജിനലില്‍ നിന്ന് നിമിഷ സജയന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കഥാപാത്രങ്ങളെയാണ് ഇവര്‍ അതവതരിപ്പിക്കുന്നത്.

ജെറി സില്‍വസ്റ്റര്‍ വിന്‍സെന്റ് സംഗീതം നല്‍കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് ലിയോ ജോണ്‍ പോളും നിര്‍വ്വഹിക്കുന്നു.

ദുര്‍ഗാറാം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.

2021 ജനുവരി 15ന് കേരളത്തില്‍ നിന്നുള്ള മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്.

The Great Indian Kitchen First Look