ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച തീര്‍ത്ഥാടകന്‍ അറസ്റ്റില്‍

The employee's head hit by man with coconut in Sabarimala

0

ശ​ബ​രി​മ​ല : താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ തേ​ങ്ങ കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ക​ന്‍ പാ​ടി​യി​ലാ​യി.

ത​മി​ഴ് നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി ശ്രീ​റാം (32) ആ​ണ് പ​മ്ബ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി സ്വ​ദേ​ശി ബി​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ മാ​ളി​ക​പ്പു​റം ന​ട​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ഒ​രു മ​ണി​ക്ക് ന​ട അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് മാ​ളി​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ദ​ര്‍​ശ​ന​ത്തി​നാ​യി ഒ​രു സം​ഘം അ​യ്യ​പ്പ​ന്മാ​ര്‍ മാ​ളി​ക​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചു. ക്ഷേ​ത്ര പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​ല്‍​പ നേ​രം ക​ഴി​ഞ്ഞേ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സാ​ധി​ക്കു എ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.

ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യി സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ ബി​നീ​ഷി​ന്റെ ത​ല​യ്ക്ക് തേ​ങ്ങ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ സ​ന്നി​ധാ​നം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സി.​സി ടി ​വി അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ തീ​ര്‍​ത്ഥാ​ട​ക​നെ ക​ണ്ട്​ പി​ടി​ച്ച​ത്. പ​മ്ബ​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ ശ്രീ​റാ​മി​നെ സ​ന്നി​ധാ​നം പൊ​ലീ​സി​ന് കൈ​മാ​റി.

The employee’s head hit by man with coconut in Sabarimala