കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി സോണിയ

The Congress flag fell

0

കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെ പതാക പൊട്ടിവീണു.

പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായി മടങ്ങി . താഴെ വീണ പതാക വീണ്ടും കെട്ടിയുയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളേയും സോണിയ അതൃപ്തി അറിയിച്ചു. പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ച് സോണിയയെ തിരിച്ച് കൊണ്ടുവന്നു.

15 മിനിട്ടിന് ശേഷമാണ് സോണിയ തിരികെ എത്തിയത്. ഇതിന് ശേഷം സോണിയ വീണ്ടും പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ ക്രമീകരണ ചുമതലയുള്ളവർക്കെതിരെ നടപടി വന്നേക്കും.

The Congress flag fell