ബസ് വെയിറ്റിംഗ് ഷെഡിലേക്കു പാഞ്ഞു കയറി ;അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

The bus rammed into a waiting shed, injuring six people, including five children

0

തിരുവനന്തപുരം; ആര്യനാട് ഈഞ്ചപുരിയിൽ ബസ് തട്ടി വെയിറ്റിംഗ് ഷെഡ് തകർന്നു. അഞ്ചുകുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം. കെഎസ്ആർടിസി ബസ് വളവ് തിരിഞ്ഞപ്പോഴാണ് തട്ടിയത്.

ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരിന്നു. ഷെഡ് തകർന്നാണ് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

രാവിലെ 9.15നായിരുന്നു അപകടം. അപകടത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The bus rammed into a waiting shed, injuring six people, including five children