കാവി കൊടുങ്കാറ്റ്; തകർന്നടിഞ്ഞ് കോൺഗ്രസ്സ് ;കർണ്ണാടകയിലും മഹാരാഷ്ട്രയിലും BJP ക്ക് വൻ നേട്ടം 

The BJP has made great strides in Karnataka and Maharashtra

0

കർണ്ണാടകയിലും മഹാരാഷ്ട്രയിലും MLC തെരഞ്ഞെടുപ്പിൽ BJP ക്ക് വൻ വിജയം. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി 12 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു.

പ്രതിപക്ഷമായ കോൺഗ്രസ് 11 സീറ്റുകൾ നേടി. 75 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിക്ക് 38 അംഗങ്ങളാണുള്ളത്. എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ സൂരജ് രേവണ്ണ വിജയിച്ച ഒരു സീറ്റ് മാത്രമാണ് ജെഡിഎസിന് ഉറപ്പിക്കാനായത്.കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ 20 തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ നിന്നുള്ള 25 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഡിസംബർ 10ന് ആണ് വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പിൽ 99 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. ആകെ 90 സ്ഥാനാർത്ഥികളുണ്ടായിരുന്നു, അതിൽ 20 പേർ വീതം ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ആയിരുന്നു. ആറ് പേർ ജെഡി (എസ്), 33 സ്വതന്ത്രർ, ബാക്കിയുള്ളവർ ചെറിയ പാർട്ടികളിൽ നിന്നുള്ളവരാണ്.എംഎൽസിമാരുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സ്ഥാനമൊഴിയുന്ന 25 എംഎൽസിമാരിൽ ഏഴ് പേർ ബിജെപിയിൽ നിന്നും 14 പേർ കോൺഗ്രസിൽ നിന്നും നാല് പേർ ജെഡിഎസിൽ നിന്നുമാണ്. അതിനിടെ മഹാരാഷ്‌ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ആറിൽ നാല് സീറ്റിലും ബിജെപി വിജയിച്ചു. ഇവിടെ BJP യുടെ പടയോട്ടം മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ശിവസേന, NCP കോൺഗ്രസ് സഖ്യത്തിന്റെ വെല്ലുവിളിയെ മറികടന്ന് BJP നേടിയ വിജയം BJP ക്യാമ്പിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വിജയത്തോട് പ്രതികരിച്ച മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സന്തോഷം പ്രകടിപ്പിച്ചു. ‘മഹാരാഷ്‌ട്ര എം.എൽ.സി തെരഞ്ഞെടുപ്പിൽ ആറിൽ നാല് സീറ്റും ബിജെപി വിജയിച്ചുവെന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

മോദിജിക്കും ഞങ്ങളുടെ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയ്‌ക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ BJP യുടെ വിജയം ശിവസേന , കോൺഗ്രസ്, NCP സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷമെന്ന നിലയിൽ BJP യുടെ ജനപിന്തുണയാണ് MLC തെരഞ്ഞെടുപ്പിൽ ദൃശ്യമായതെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും BJP ക്ക് ഒപ്പമാണെന്നും BJP നേതാക്കൾ പറയുന്നു.

The BJP has made great strides in Karnataka and Maharashtra