യു പി പൊലീസ് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പ്രതി വെടിയേറ്റ് മരിച്ചു

The accused, who was valued at Rs 5 lakh by the UP police, was shot dead

0

 

ഉത്തര്‍പ്രദേശ്: യുപി യിലെ പ്രമുഖ കുറ്റവാളികളിലൊരാളായ ഗൗരി യാദവ് ഇന്ന് പുലര്‍ച്ചെ പൊലീസിന്റെ വെടിയേറ്റു മരിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചയോടെ ചിത്രകൂട വനമേഖലയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പ്രമുഖ കുറ്റവാളി പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഗൗരി യാദവാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. യുപി പൊലീസ് ഗൗരി യാദവിന്റെ തലയ്ക്ക് അഞ്ചരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗൗരി യാദവ് വെടിയേറ്റ് മരിച്ചതെന്ന് എസ്ടിഎഫ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിതാഭ് യാഷ് പറഞ്ഞു.ചിത്രകൂട് ജില്ലയിലെ ബഹില്‍പൂര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള മുദാബണ്ട് ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ വെച്ചാണ് യാദവ് വെടിയേറ്റ് മരിച്ചത്. യാദവും സംഘത്തിലെ മറ്റ് അംഗങ്ങളും രാത്രിയില്‍ ക്യാമ്ബ് ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ശക്തമായ ഏറ്റുമുട്ടലില്‍ ഡക്കോയിറ്റ് ഗുണ്ടാ നേതാവായ ഗൗരി യാദവ് കൊല്ലപ്പെടുകയും അവരുടെ സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെടുകയും ചെയ്തു എന്നും എഡിജി പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് രണ്ട് തദ്ദേശ നിര്‍മിത ആയുധങ്ങളും നിര്‍ജീവവും അല്ലാത്തതുമായ സ്പോടകവസ്തുക്കളും കണ്ടെടുത്തു. ഇതിനു പുറമെ ഒരു എകെ 47 തോക്കും ഒരു ട്വല്‍വ് ബോര്‍ തോക്കും എസ്ടിഎഫ് കണ്ടെടുത്തതായും എഡിജി പറഞ്ഞു.ഉത്തര്‍പ്രദേശിലും മദ്ധ്യപ്രദേശിലും യാദവിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 20 ലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംപി പൊലീസ് ഇയാളുടെ പേരില്‍ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

The accused, who was valued at Rs 5 lakh by the UP police, was shot dead