അബുദാബി നാഷണല്‍ അക്വേറിയം അടുത്ത വെള്ളിയാഴ്ച മുതല്‍ തുറക്കും

The Abu Dhabi National Aquarium will open next Friday

0

അബുദാബി നാഷണല്‍ അക്വേറിയം അടുത്ത വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും.സമുദ്രജീവിതം സന്ദര്‍ശകര്‍ക്കു മുൻപിൽ ഏറ്റവും വിപുലമായി അവതരിപ്പിക്കുന്ന വേദിയാണിത്.

സമുദ്ര ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന 80 വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നാഷണല്‍ അക്വേറിയം പ്രവര്‍ത്തിക്കുക.
യു.എ.ഇ. പൈതൃകം ചേര്‍ത്തുപിടിക്കുന്നതാണ് അക്വേറിയമെന്ന് ജനറല്‍ മാനേജര്‍ പോള്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു. അബുദാബി പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന്, വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പരിപാലനവും അക്വേറിയത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഖോര്‍ അല്‍ മഖ്തയിലെ അല്‍ ഖാനയിലാണ് അക്വേറിയം സ്ഥിതിചെയ്യുന്നത്.

The Abu Dhabi National Aquarium will open next Friday