സായി പല്ലവി – നാഗചൈതന്യ ‘ലവ് സ്റ്റോറി’ സൂപ്പർഹിറ്റ്;

Telegu movie "Love Story" Super hit 

0

നാഗചൈതന്യ–സായി പല്ലവി ചിത്രം ‘ലവ് സ്റ്റോറി’ ആന്ധ്രപ്രദേശിലും തെലങ്കാനയിലും സൂപ്പർഹിറ്റ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഇതുവരെയുള്ള ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ 10 കോടി രൂപയാണ്. റിലീസ് ചെയ്ത തിയറ്റുകളിലെല്ലാം ഹൗസ്ഫുൾ പ്രദർശനവുമായി മുന്നേറുകയാണ് ചിത്രം.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച വിജയമാണ് ലവ് സ്റ്റോറിയുടേത്. ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കലക്‌ഷനാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ചിത്രം നേടിയത്. ഇതിനുപുറമേ വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Telegu movie “Love Story” Super hit