ട്വന്റി20 സൂപ്പർ മാർക്കറ്റ് കെട്ടിടത്തിന് നികുതിയിളവ്; സാബു എം ജേക്കബിന്റെ അപേക്ഷ തള്ളി സർക്കാർ

0

എറണാകുളം കിഴക്കമ്പലത്ത് ട്വന്റി20യുടെ സൂപ്പർമാർക്കറ്റ് കെട്ടിടത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചു. കുന്നത്തുനാട് തഹസിൽദാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് റവന്യൂ വകുപ്പിന്റെ നടപടി. നികുതിയായി ചുമത്തിയ ഒരു ലക്ഷത്തി എൺപത്തിമൂവായിരത്തി അറുന്നൂറ് രൂപയിൽ യാതൊരു ഇളവും വേണ്ടെന്നാണ് നിർദേശം. ഒറ്റ തവണ കെട്ടിട നികുതിയിലാണ് സാബു എം ജേക്കബ് ഇളവ് തേടിയത്.