മുല്ലപ്പെരിയാര്‍ വിഷയം;കേരളം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് തമിഴ്നാട്

Tamil Nadu alleges that Kerala is misleading on the Mullaperiyar issue

0

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉന്നയിച്ച്‌​ തമിഴ്നാട്.സുപ്രീംകോടതിയിലാണ്​ തമിഴ്​നാട്​ നിലപാടറിയിച്ചത്​. ജലനിരപ്പ് സംബന്ധിച്ച്‌ തമിഴ്നാട് കോടതിയില്‍ മറുപടി സത്യവാങ്ങ്മൂലം നല്‍കി. ബേബി ഡാമില്‍ അറ്റകുറ്റപണി നടത്തുന്നില്ലെന്നും മരം മുറിയ്ക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്​. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാടിന്‍റെ പുതിയ സത്യവാങ്മൂലം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന പ്രധാന വാദം. ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട്​ വിവാദങ്ങള്‍ക്കിടെയാണ്​ തമിഴ്​നാടിന്‍റെ സത്യവാങ്​മൂലം.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.5 അടിയിലെത്തി. തമിഴ്​നാട്​ ഡാമില്‍ നിന്നും കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വര്‍ധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇടുക്കി ഡാമില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tamil Nadu alleges that Kerala is misleading on the Mullaperiyar issue