വീഡിയോ എടുക്കാൻ പോസ്സ് ചെയ്തു;ട്രെയിൻ തട്ടി യുവാവിന് ദാരുണ അന്ത്യം

taking such risk for a selfie- hit by the train

0

ഭോപാല്‍: ട്രെയിന്‍ കടന്നുപോകുമ്പോള്‍ പാളത്തിനോട് ചേര്‍ന്ന് വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ചരക്കു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. ഇരുപത്തിരണ്ടുകാരനായ സന്‍ജു ചൗരേക്കാണ് ദാരുണാദ്യം സംഭവിച്ചത്.

യുവാവിനെ ശ്രദ്ധയില്‍പ്പെട്ട ലോക്കാ പൈലറ്റ് പല തവണ അപായ സൂചനയായി ഹോണടിച്ചെങ്കിലും ഇത് ശ്രദ്ധിക്കാതെ പാളത്തിനോട് ചേര്‍ന്ന് തന്നെ വീഡിയോ എടുക്കാന്‍ പോസ് ചെയ്യുകയായിരുന്നു യുവാവ്.

സന്‍ജുവിന്റെ സുഹൃത്ത് പകര്‍ത്തിയ വീഡിയോയില്‍ ഈ ദൃശ്യങ്ങളുണ്ട്. മദ്ധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലാണ് സംഭവം. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാനാണ് വീഡിയോ പകര്‍ത്തിയത്.

taking such risk for a selfie- hit by the train