അഭിനയത്തിൽ ഇടവെളയെടുത്ത്, നടി ചെയുന്നത് കണ്ടോ

Take a break from acting and see what the actress does

0

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി ദേവയാനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമ അഭിനയം ആരംഭിക്കുന്നത് ബോളിവുഡ് ചിത്രമായ കോയലിലൂടെയാണ് ദേവയാനി . സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനുള്ള ഭാഗ്യവും ദേവയാനിയെ തേടി എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിനിമയില്‍ നിന്നും ഇടവെളയെടുത്ത് കൃഷിയില്‍ മുഴുകിയിരിക്കുകയാണ് താരം. ഈ ജീവിതെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് താരം.

നടിയുടെ വാക്കുകളിലൂടെ…

പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. പ്രഭാത നടത്തം കഴിഞ്ഞാല്‍ ഭക്ഷണം ഉണ്ടാക്കും. വീട്ടുജോലികള്‍ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. മണ്ണില്‍ പണിയെടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വീട്ടു ജോലിയുടെ തിരക്ക് കഴിഞ്ഞാല്‍ സഹായിക്കാറുണ്ട്. നല്ല കാലാവസ്ഥയാണ് ഇവിടെ. അതിനാല്‍ നല്ല വിളവെടുപ്പും. ഈ ഗ്രാമത്തെയും ഇവിടത്തെ ജനങ്ങളെയും ഇഷ്ടമാണ്.

ഒരു നല്ല നടിയായി തുടരാന്‍ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കണം. കഠിനാദ്ധ്വാനം നിറഞ്ഞ മേഖലയാണ് സിനിമ. അവിടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഒരിക്കലും വീഴ്ച ഉണ്ടാവാന്‍ പാടില്ല. നല്ല ഭാര്യയും അമ്മയുമായി മാറുന്നതിനും ഉത്തരവാദിത്വം ഉണ്ടാവണം. ഞാന്‍ അതു ഭംഗിയായി നിര്‍വഹിക്കുന്നു എന്നാണ് വിശ്വാസം.സിനിമയിലെ പോലെയാണ് ജീവിതത്തിലും ദേവയാനി എന്നു ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്. ആറു മാസം അദ്ധ്യാപികയായി ജോലി ചെയ്തു.നിറഞ്ഞ മനസോടെയാണ് ആ ജോലിയും ചെയ് തത്. എല്ലാ രംഗത്തും മികവ് പുലര്‍ത്താന്‍ നൂറല്ല, ഇരുനൂറു ശതമാനം ഉത്തരവാദിത്വം വേണം

ContentHighlight:Take a break from acting and see what the actress does