സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ടുമായി കൊച്ചി എന്‍ഐഎ കോടതി

0

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ടുമായി കൊച്ചി എന്‍ഐഎ കോടതി

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ടുമായി കൊച്ചി എന്‍ഐഎ കോടതി. വാറണ്ട് ഇന്റര്‍പോളിന് കൈമാറും. യുഎഇയില്‍ നിന്നും ഫൈസല്‍ ഫാരിദിനെ ഇന്ത്യയിലെത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി ബ്ലൂ നോട്ടീസ് എന്‍ഐഎ പുറപ്പെടുവിക്കും.

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എന്‍ഐഎയും നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതിയില്‍ അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസില്‍ ഫരീദിനെ മൂന്നാം പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ വിലാസം തെറ്റിയെന്ന് എന്‍ഐഎയ്ക്ക് ബോധ്യമായി.

ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്.കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേസില്‍ വന്‍ ഗൂഡാലോചന നടന്നെന്നും, കടത്തിയ സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.

അതിനിടെ സന്ദീപ് നായരില്‍ നിന്നും പിടിച്ചെടുത്ത നിര്‍ണായക വിവരങ്ങളടങ്ങിയ ബാഗ് പ്രത്യേക കോടതിക്ക് കൈമാറി. ബംഗലൂരുവില്‍ നിന്ന് പിടിയിലാകുമ്ബോഴാണ് സന്ദീപില്‍ നിന്നും ബാഗ് പിടിച്ചത്. സ്വര്‍ണക്കടത്തില്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച മറ്റുള്ളവരുടെ പേരുവിവരവും സംഘത്തിന്റെ പ്രവര്‍ത്തനരീതികളും അടങ്ങുന്ന നിര്‍ണായ രേഖകള്‍ ബാഗിലുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കി. കോടതി ബാഗ് ഇന്നു തുറന്നുപരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങിയ റമീസിന്റെ കുട്ടാളിയായ ജലാല്‍ പിടികിട്ടാപ്പുള്ളിയാണെന്ന് കസ്റ്റംസ് അറിയിച്ചു. റമീസിന്റെ അടുത്ത കൂട്ടാളിയാണ് ജലാല്‍. നിരവധി കേസുകളില്‍ പ്രതിയായ ജലാലിനെ കസ്റ്റംസിനും ഡിആര്‍ഐക്കും ഇതുവരെ പിടികൂടാനായിരുന്നില്ലയ നാടകീയമായാണ് ജലാല്‍ കീഴടങ്ങിയത്.
യുഎഇയില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ ഫരീദാണെന്നും നേരത്തെ എഫ്‌ഐആറില്‍ ചേര്‍ത്ത പേരും വിലാസവും തിരുത്തണമെന്നും ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഫൈസല്‍ ഫരീദിനെ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു സ്വർണക്കടത്തു പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ടു കൂടുതൽ സംഭവങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കയാണ്. ജൂണിൽ മാത്രം 27 കിലോ സ്വർണം നയതന്ത്ര ബാഗ് വഴി കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ റെമീസിന്റെ കൂട്ടാളികളായ മൂവാറ്റുപുഴ സ്വദേശി ജലാലടക്കം മൂന്നു പേര് പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.നിരവധി കള്ളക്കടത്തുകേസുകളിൽ പ്രതിയായ ജലാലിനെ ഇതുവരെയും മറ്റും കേസുകളിലൊന്നും പിടികൂടാൻ സാധിച്ചിരുന്നില്ല. കസ്റ്റംസ് കണ്ടെത്തിയത് സന്ദീപും സ്വപ്നയും സരിത്തും ജലാലുമടക്കമുള്ള സംഘം രാജ്യത്തേക്കെത്തിച്ചത് നാല്പതു കോടിയുടെ സ്വർണമെന്നു റിപോർട്ടുകൾ പറയുന്നു.