സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി അധ്യാപക പരീശീലനം സംഘടിപ്പിച്ചു

Surili Hindi Teacher Training

0

തളിക്കുളം :- തളിക്കുളം ബിആർസിയിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.സജിത പി. ഐ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷ അനായാസം കൈകാര്യംചെയ്യാനും , എളുപ്പത്തിൽ എഴുതാനും,വായിക്കാനും പഠിക്കാനും വേണ്ടി സഹായകമാകും വിധം നടപ്പിലാക്കുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത് .തളിക്കുളം ബി പി സി ശ്രീ.മോഹൻരാജ് പി.എം അധ്യക്ഷത വഹിച്ച യോഗത്തിൽ വലപ്പാട് AEO ശ്രീമതി ബീന കെ.ബി മുഖ്യാതിഥിയായിരുന്നു.

യു ആർ സി ട്രെയിനർ ശ്രീ. സുനിൽ.കെ പദ്ധതി വിശദീകരണം നടത്തി. ബി ആർ സി കോഡിനേറ്റർ ബിത പി ദാസ് സ്വാഗതമാശംസിച്ചു. ബി ആർ സി ട്രെയിനർ ശ്രീമതി അമ്പിളി കെ. വി കൃതജ്ഞത രേഖപ്പെടുത്തി.