സിൽവർ ലൈൻ പദ്ധതി; മന്ത്രിക്ക് ടോയ്‌ലറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് നാലര ലക്ഷം, വീട് നഷ്ടപ്പെടുന്നവന് നല്‍കുന്നതും നാലര ലക്ഷം രൂപ; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

Surendran against government

0

കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമ്ബോള്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും, ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മന്ത്രിക്ക് ടോയ്‌ലറ്റ് നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം രൂപ നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന് രക്ഷപ്പെടാനുള്ള അവസാന ബസ് ആയതുകൊണ്ട് എന്തു കൊള്ളയും നടത്താമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Surendran against government