പൊട്ടിക്കരഞ്ഞുകൊണ്ട്‌ കുറ്റസമ്മതവുമായി സൂരജ് ….. ഞാനാണത് ചെയ്തത്

0

പൊട്ടിക്കരഞ്ഞുകൊണ്ട്‌ കുറ്റസമ്മതവുമായി സൂരജ് ….. ഞാനാണത് ചെയ്തത്

കൊല്ലം: പരസ്യമായി പൊട്ടിക്കരച്ചിലും കുറ്റസമ്മതവുമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് സൂരജിന്റെ പരസ്യമായ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു സൂരജിന്റെ പ്രതികരണം. കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ വനം വകുപ്പ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഉത്രയെ താനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് മാധ്യമങ്ങള്‍ക്കു മുമ്ബില്‍ വെളിപ്പെടുത്തിയത്.

കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്. ചെയ്തു, എന്നായിരുന്നു സൂരജിന്റെ വാക്കുകള്‍. എന്നാല്‍ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അങ്ങനയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.
സംഭവത്തില്‍ വന്‍ ആസൂത്രണമാണ് പ്രതി നടത്തിയത്. പാമ്ബിനെ കൈകാര്യം ചെയ്യാന്‍ യു ട്യൂബ് പഠനം മുതല്‍ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാള്‍ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്രയെ കൊലപ്പെടുത്തിയത്.

‘ഞാനാണ് എല്ലാം ചെയ്തത്, വേറെ ആരുമല്ല. ഞാനാ ചെയ്തത്’ – സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നു മാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നുമായിരുന്നു മറുപടി.