സുമനസുകളുടെ സഹായം തേടി സുദേവ്;ശസ്ത്രക്രിയക്ക് വേണ്ടത് 30 ലക്ഷം രൂപ

Sudev seeks help from well-wishers; Rs 30 lakh needed for surgery

0

 

ചേരൂർ;കൊറോണ മഹാമാരി കുറച്ചൊന്നുമല്ല മനുഷ്യർക്ക്‌ പ്രതിസന്ധി സൃഷ്ടിച്ചത്.സാമ്പത്തികമായും അല്ലാതെയും ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർ ഏറെയും.അത്തരത്തിൽ കൊറോണ വന്നതിനെ തുടർന്ന് കരൾ മാറ്റിവെക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് ചേരൂർ സ്വദേശിയായ സുദേവ്.അടിയന്തിര കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി രാജഗിരി ഹോസ്പിറ്റലിൽ ആണ് സുദേവ് ഇപ്പോൾ.മുപ്പതു ലക്ഷം രൂപയോളം ശസ്ത്രക്രിയക്കു ആവശ്യമായി വരും.വാടക വീട്ടിലാണ് സുദേവും കുടുംബവും താമസിക്കുന്നത്.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം സുദേവന്റെ ചെറിയ ബിസിനെസ്സിൽ നിന്നുള്ള വരുമാനമായിരുന്നു.അസുഖബാധിതനായതിനു ശേഷം വരുമാന മാർഗം നിലച്ചതോടെ സഹോദരനായ സന്ദീപ് ആണ് സഹായിച്ചിരുന്നത്.മരുന്നിനു തന്നെ വലിയ തുകകൾ ആവശ്യമായി വേണ്ടി വരുന്നു.. അടിയന്തിരമായി മുപ്പതു ലക്ഷം ആവശ്യമായ സാഹചര്യത്തിൽ സുദേവ് ചികിത്സ സഹായനിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വീട്ടുകാരും നാട്ടുകാരും .സഹായങ്ങൾ നല്കാൻ AC/NO- 0435073000000288,,IFSC CODE -SIBL0000435,PH-0487 2320324 .

Sudev seeks help from well-wishers; Rs 30 lakh needed for surgery