ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച്‌ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍.സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം ശക്തം

Students insulting Ramayana

0

 

ഡൽഹി; ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച്‌ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി എയിംസിലെ എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് നാടകത്തിലൂടെ രാമായണത്തെ അപമാനിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.അണ്‍അക്കാദമി വ്‌ളോഗിനായാണ് വിദ്യാര്‍ത്ഥികള്‍ നാടകം തയ്യാറാക്കിയത്. രാമായണ കഥകളെ പാരഡി രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ നാടകം.

ഇതിലുടനീളം രാമയണകഥയെയും കഥാപാത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നുണ്ട്. പലരംഗങ്ങളെയും ബോളിവുഡ് ഗാനങ്ങളുടെ അകമ്ബടിയോടെയാണ് ഇവര്‍ നാടകത്തില്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥ സംഭാഷണത്തിന് പകരം അശ്ലീല സംഭാഷണങ്ങളും ഇവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീരാമനും ശൂര്‍പ്പണഖയും തമ്മിലുള്ള സംഭാഷണമാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്. കാമം തോന്നുണ്ടെങ്കില്‍ തന്റെ അനുജന്‍ ലക്ഷ്മണനെ സമീപിക്കൂവെന്ന് നാടകത്തിലെ ശ്രീരാമ കഥാപാത്രം അവതരിപ്പിച്ചയാള്‍ പറയുന്നു. ശൂര്‍പ്പണഖ ലക്ഷ്മണന്റെ അടുത്തു പോകുമ്ബോള്‍ ബോളിവുഡ് ഗാനമാണ് പശ്ചാത്തലമായി കേള്‍പ്പിക്കുന്നത്.

ഇതിന് സമാനമായ രംഗങ്ങള്‍ നാടകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്.അണ്‍അക്കാദമിയ്‌ക്കായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. രാമായണ കഥയെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ആളുകളില്‍ നിന്നും ഉയരുന്നുണ്ട്.

Students insulting Ramayana