അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

strict action will be taken against those who spread fake news

0

 

എറണാകുളം : അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. അണക്കെട്ടുകളെക്കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകളും സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചത്.

ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രാവിലെ ആറ് മണിയ്‌ക്ക് രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവില്‍ 80 ക്യൂബിക്ക് മീറ്റര്‍ / സെക്കന്റ് ജലമാണ് തുറന്നു വിടുന്നത്. ഇത് 100 ക്യൂബിക്ക് മീറ്റര്‍ / സെക്കന്റിലെത്തും

strict action will be taken against those who spread fake news