തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍‍ പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയില്‍

Street dogs attack

0

ഭോപ്പാല്‍:മധ്യപ്രദേശിലെ ഭോപ്പാലില്‍ നാല് വയസ്സുകാരിയെ നായക്കള്‍ കൂട്ടമായി ചേര്‍ന്ന് കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പിന്നാലെയെത്തിയ തെരുവ് നായ്ക്കള്‍ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഞ്ച് പട്ടികള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ച്‌ കുടഞ്ഞു.

നിലത്ത് വീണ കുട്ടിയെ നായ്ക്കള്‍ തയമുടിയില്‍ കടിച്ചുവലിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഓടി വന്നതോടെ അവ ഓടിപ്പോകുകയായിരുന്നു.ഭോപ്പാലില്‍ മാത്രം ഒരു ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Street dogs attack