തെരുവുനായ് ആക്രമണം; കടിയേറ്റവര്‍ നിരവധി, നായ്​ക്കള്‍ക്ക്​ പേവിഷബാധ ഉള്ളതായി സംശയം

Street dog Attacks

0

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും തെ​രു​വു​നാ​യ്​ ആക്ര​മണം. നാ​യ​്​ക​ള്‍​ക്ക്​ പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സം​ശ​യം.

ചൊ​വ്വാ​ഴ്​​ച വ​ക​യാ​ര്‍, കൊ​ല്ലം​പ​ടി, ക​ല​ഞ്ഞൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി​േ​പ​രെ ക​ടി​ച്ചു. കോ​ന്നി ക​ല​ഞ്ഞൂ​ര്‍ മു​ത​ല്‍ വ​ക​യാ​ര്‍ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ഞ്ഞ് ന​ട​ന്ന് തെ​രു​വു​നാ​യ്​ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ചെ​വ്വാ​ഴ്ച രാ​വി​ലെ ക​ല​ഞ്ഞൂ​ര്‍ ഭാ​ഗ​ത്താ​ണ് ആ​ദ്യം നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​വി​ലെ റോ​ഡി​ല്‍​കൂ​ടി ന​ട​ന്നു​പോ​യ​വ​രെ​യാ​ണ്​ ക​ടി​ച്ച​ത്. ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര്‍, ബ​സ്​ കാ​ത്തു​നി​ന്ന​വ​ര്‍, കു​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ​യെ​ല്ലം ക​ടി​ച്ചു. വീ​ടു​ക​​ളി​ലെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചു. വ​ക​യാ​ര്‍, ക​ല​ഞ്ഞൂ​ര്‍, കോ​ന്നി, അ​തി​രു​ങ്ക​ല്‍, കൂ​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 10​പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.

വ​ക​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് വ​ര്‍​ഗീ​സ്, ജി​ത്തു​മി​നി, ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജ്യോ​തി​കു​മാ​ര്‍, വൈ​ഗ, രാ​ജ​ന്‍ നാ​യ​ര്‍, കോ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​ജാ​സ് റ​ഹ്മാ​ന്‍, രാ​ധ, സി​ദ്ധാ​ര്‍​ഥ്​ വി​നോ​ദ്, ദേ​വൂ​ട്ടി എ​ന്നി​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ല​ന്തൂ​ര്‍ വാ​ര്യാ​പു​ര​ത്ത്​ നി​ര​വ​ധി പേ​രെ​യാ​ണ്​ ക​ടി​ച്ച​ത്. ഇ​വ​രെ​ല്ലാം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു. രാ​വി​ലെ​യും സ​ന്ധ്യ​സ​മ​യ​ങ്ങ​ളി​ലു​മാ​ണ് തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലും ശ​ല്യം രൂ​ക്ഷ​മാ​ണ്​. ന​ഗ​ര​ത്തി​െന്‍റ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​സ​ഞ്ചാ​രം പോ​ലും സാ​ധ്യ​മ​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല​ട​ക്കം പോ​കു​ന്ന​വ​രു​ടെ നേ​രെ കു​ര​ച്ച്‌ ചാ​ടു​ന്ന​തും ക​ടി​ക്കാ​ന്‍ തു​നി​യു​ന്ന​തും പ​തി​വാ​ണ്.

തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​മെ​ന്ന്​ നാ​ട്ടു​കാ​ര്‍ കു​റ്റ​െ​പ്പ​ടു​ത്തു​ന്നു. റോ​ഡി​ന് ന​ടു​വി​ലും വാ​ഹ​ന​ങ്ങ​ള്‍​ക്ക​രി​കി​ലും ന​ട​വ​ഴി​യി​ലു​മെ​ല്ലാം ഇ​വ​യു​ടെ ശ​ല്യ​മാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി​പേ​രാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ങ്ങ​ളാ​യ റി​ങ് റോ​ഡി​ലും ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ലു​മാ​ണ് അ​ധി​ക​വും വി​ഹ​രി​ക്കു​ന്ന​ത്. സ്​​റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തും പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ റോ​ഡി​ലും ഡോ​ക്ടേ​ഴ്സ് ലൈ​ന്‍ റോ​ഡി​ലു​മെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ള്‍ അ​ല​ഞ്ഞു​തി​രി​യു​ന്നു. ​ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി ഏ​റെ​നാ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Street dog Attacks