രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പിസി തോമസിന്റെ കത്ത് !

Statue of Sree Narayana Guru; P C Thomas's letter to PM

0

ഗുരുദേവ൯റെ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കണം എന്ന ആവശ്യം ഉയരുന്നു.ഭാരതം ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഉജ്ജ്വല പ്രതിഭയായ ശ്രീനാരായണ ഗുരുദേവൻറെ പൂർണകായ പ്രതിമ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥാപിക്കണമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.

താൻ എംപിയായിരുന്ന കാലത്തു ഈ ആവശ്യം ശക്തമായി പാർലമെൻറിലും മറ്റു വേദികളിലും ഉന്നയിച്ചിട്ടുണ്ട്. അതിനുവേണ്ടി ചില പഠനങ്ങളും നടന്നിട്ടുണ്ട്. ഒരു സമയത്ത് അതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി നീക്കി, എന്നുവരെ അറിഞ്ഞെങ്കിലും, ഇന്നേവരെ അത് നടന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ സുപ്രധാനമായ ഒരു സ്ഥലത്ത് ഗുരുദേവ൯റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുകയും, അദ്ദേഹം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട ആശയങ്ങൾ അവിടെ ആലേഖനം ചെയ്യുകയും ചെയ്യുന്നത് രാജ്യത്തിൻറെ യശ്ശസ്സിന് ഏറ്റവും ഗുണകരമായിരിക്കും എന്നും തോമസ് അഭിപ്രായപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡണ്ടിനും, പ്രധാന മന്ത്രിയ്ക്കും, തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

ഗുരുദേവ൯റെ പേരിൽ നാണയം ഉണ്ടാക്കുവാനും താൻ പറഞ്ഞ പ്രകാരം “ജഗത്ഗുരു ശ്രീനാരായണഗുരുദേവ്”, എന്ന് അതിൽ ആലേഖനം ചെയ്യിക്കുവാനും തൻറെ പരിശ്രമഫലമായി സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു .

അദ്ദേഹത്തി൯റെറെ 150ാം ജന്മവാർഷിക സമയത്താണ് അപ്രകാരം നാണയം ഇറക്കിയത് എന്നും പി സി തോമസ് വ്യക്തമാക്കി.

Statue of Sreenarayana Guru; P C Thomas’s letter to PM