ശ്രീവല്ലഭക്ഷേത്രത്തിലെ കൊടിമരത്തറ ഇടിമിന്നലില്‍ പൊട്ടിതെറിച്ചു; പഞ്ചവര്‍ഗത്തറയുടെ പിച്ചള വേലി ജലവന്തിക്ക് സമീപത്തേക്ക് നിലംപൊത്തി

Srivallabha temple lightning

0

തിരുവല്ല : : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തറ ഇടിമിന്നലില്‍ പൊട്ടിതെറിച്ചു . ഇന്നു വൈകിട്ട നാല് മണിയോടെ ആണ് സംഭവം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് ഇടിമിന്നലിലാണ് ക്ഷേത്രത്തിലെ പഞ്ചവര്‍ഗത്തറ തകര്‍ന്നത് .1970-ല്‍ നിര്‍മ്മിച്ച പഞ്ചവര്‍ഗത്തറയുടെ വടക്ക് ഭാഗമാണ് ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പിച്ചള വേലിയും തെറിച്ച് ജലവന്തിക്ക് സമീപം വീണു. കൊടിമരത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ഇക്കാര്യം നാളെ വിശദമായി പരിശോധിക്കും. വിവരം അറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ സ്ഥലം സന്ദര്‍ശിച്ചു അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

തിരുവാഭരണ കമ്മീഷന്‍ എസ്.അജിത്ത് കുമാര്‍ ,അസിസ്റ്റ് കമ്മീഷണര്‍ ശ്രീലത , സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍.ഹരിഹരന്‍, തന്ത്രി അക്കിരമണ്‍ കാളിദാസ ഭട്ടതിരി ,മേമന ഇല്ലത്തെ പരമേശ്വരന്‍ വാസുദേവ ഭട്ടതിരി എന്നിവര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

Srivallabha temple lightning