എന്നാലും മറക്കാൻ പാടുണ്ടോ? ഭഗത് സിംഗിനെ !

0

ഭഗത് സിങ്…… ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശക്തനായ പോരാളിയെന്ന് ചരിത്രത്തിലിടം നേടിയ വിപ്ലവകാരി. ആയുധമെടുത്തു തന്നെ പോരാടെണമെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ഭഗത് സിങ്ങിനെ മാക്‌സിസ്റ്റുകളിലൊരാളായും ചെഗ്വരയോടും ഉപമിക്കുന്നു.

എന്നാല്‍ ചിലരിപ്പോള്‍ പറഞ്ഞു പറഞ്ഞു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരേയാക്കിക്കൊണ്ടിരിക്കുകയാണ്. ഭഗത് സിങ് വാരിയന്‍ കുന്നന്‍ ആയതറിയണമെങ്കില്‍ സ്പീക്കര്‍ എം.പി. രാജേഷിന്റെ ഫേസ്ബുക്ക് പേജൊന്നു വെറുതെയെങ്കിലും തുറന്നു നോക്കണം.

വാരിയന്‍കുന്നന്‍ ഒരു കൊള്ളക്കാരനാണ്. അന്ധമായ വര്‍ഗീയത മനസില്‍ നിറച്ചും എല്ലാവരും ഇസ്ലാമവല്‍ക്കരിക്കണമെന്നമുള്ള ആവേശത്തില്‍ കൊലപാതങ്ങള്‍ നടത്തിക്കൂട്ടിയ കുഞ്ഞഹമ്മദ് ഹാജി എങ്ങനെയാണ് ഭഗത് സിങ്ങായതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

ഇരുവരെയും തമ്മില്‍ താരതമ്യപ്പെടുത്തിയതിനു നേരേയുള്ള ചോദ്യങ്ങള്‍ക്ക് വാചാലനായ സ്പീക്കര്‍ ഭഗത് സിങ് ആരായിരുന്നെന്നും എന്തായിരുന്നെന്നും നന്നായൊന്നു അന്വേഷിക്കേണ്ടിയും ഇടക്കെങ്കിലും ഒന്നു ഓര്‍ത്തു വക്കേണ്ടിയും വരും. ഭഗത് സിങിനോടുള്ള മറ്റുള്ളവരുടെ സ്‌നേഹ ബഹുമാനങ്ങളെ പോസ്റ്റിലൂടെ ചോദ്യം ചെയ്ത ബഹുമാനപ്പെട്ട സ്പീക്കര്‍ കഴിഞ്ഞു പോയ ദിനം ഇന്ത്യ എക്കാലവും കണ്ട വിപ്ലവകാരിയുടെ ജന്‍മദിനമായിരുന്നു എന്നത് മറന്നു പോയത് ആശ്ചര്യം തന്നെ.

ഭഗത് സിങിനോടുള്ള മറ്റുള്ളവരുടെ അനാദരവ് സമര്‍ഥിക്കാനായി അക്കമിട്ടു നിരത്തിയ ന്യായ വാദങ്ങള്‍ വാരിക്കൂട്ടാന്‍ കാണിച്ച ആവേശമൊന്നും അദ്ദേഹത്തിന്റെ ഈ ജന്മദിനം കഴിഞ്ഞ് ഒരു ദിവസം കൂടി പിന്നിടുന്ന വേളയിലും ആരും കണ്ടിട്ടില്ല. ദിവസവും ഒരു പോസ്റ്റ് വീതമെങ്കിലുമിട്ട് സാമൂഹമാധ്യമങ്ങളില്‍ തന്റെ സാന്നിധ്യമറിയിക്കുന്ന സപീക്കര്‍ക്ക് ഇത്തവണ എന്തു പറ്റി.

ഭഗത് സിങിന്റെ രക്ത സാക്ഷി ദിനത്തില്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിനു വേണ്ടി ആവശ്യങ്ങളുന്നയിച്ചെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയ പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നു വന്നയാള്‍ എന്നും അവകാശപ്പെടുന്ന സ്പീക്കര്‍ അദ്ദേഹത്തെ് ഓര്‍ക്കേണ്ട ഈ ദിനത്തില്‍ തന്നെ മൗനിയായത് എന്തുകൊണ്ടാണ്.

ഭഗത് സിങിന്റെ ജന്മ ഗൃഹത്തില്‍ പോയ കഥ പറഞ്ഞു അഭിമാനം കൊള്ളുമ്പോള്‍ ഇതെല്ലാം കേവലം ന്യായീകരണങ്ങള്‍ നികത്താന്‍ മാത്രമുള്ളതാകുന്നത് കഷ്ടം തന്നെയാണ്.

വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ ചരിത്രത്തെ തമസ്‌കരിക്കുകയും വളച്ചൊടിക്കുകയുമാണ്. നയമസഭാ സ്പീക്കര്‍ എംപി രാജേഷ് ഇത്തരം വളച്ചൊടിക്കലുകള്‍ക്ക് ഒരു ഉദ്ദാഹരണമാണ്.

ഇനിയുമുണ്ട് ചിലര്‍. എല്ലാവരുടെയും പേഴരടുത്ത് പറയുന്നില്ല. പക്ഷേ അന്തമായ പ്രീണന രഷ്ട്രീയം കൊണ്ട് നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തെ വഴിതിരിച്ചു വിടുന്നത് ഉന്നതരെന്നു പറയുന്നവര്‍ തന്നെയാകുമ്പോള്‍ സാധരണക്കാര്‍ എന്തു വിശ്വസിക്കാനാണ്

speaker must have forgotten .. Bhagat Singh!