പാരാലിംപിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണ്ണവും വെള്ളിയും സിംഗ് രാജിന് ടോക്യോയിൽ ഇരട്ട മെഡൽ !

Singhraj Adhana Does it again

0

ടോക്യോ: പാരാലിംപിക്‌സ് ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ 50 മീറ്റര്‍ എസ്എച്ച് വണ്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി.

മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്. 218.2 പോയിന്റോടെയാണ് മനീഷിന്റെ സ്വര്‍ണ നേട്ടം. പാരാലിംപിക്‌സ് റെക്കോര്‍ഡോടെയാണ് മനീഷ് സ്വര്‍ണത്തിലേക്ക് എത്തിയത്. 216.7 പോയിന്റോടെയാണ് ഇതേ ഇനത്തില്‍ സിംഗ് രാജ് സിങ് വെള്ളി നേടിയത്. സിംഗ് രാജിന്റെ ടോക്യോയിലെ രണ്ടാമത്തെ മെഡലാണ് ഇത്.

അവനിക്ക് ശേഷം ടോക്യോയില്‍ രണ്ട് മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി സിംഗ് രാജ്.നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തിലാണ് സിംഗ് രാജ് വെങ്കലം നേടിയത്.

ടോക്യോയില്‍ ഇന്ന് ഇന്ത്യ ഷൂട്ടിങ്ങിന് പുറമെ ബാഡ്മിന്റണിലും രണ്ട് മെഡല്‍ ഉറപ്പിച്ചിരുന്നു. ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് ഫൈനലില്‍ കടന്നു. എസ് എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത്തും ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചിരുന്നു