ശിവശങ്കർ അറസ്റ്റിലേക്കോ??

0

ശിവശങ്കർ അറസ്റ്റിലേക്കോ??

സ്വർണക്കടത്തു കേസിൽ ശിവശങ്കർ അറസ്റ്റിലേക്കോ?? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽസെക്രട്ടറി ശിവശങ്കറിന്‌ കുറുക്കു മുറുകുന്നു. അറസ്റ്റിനു ശേഷം ഇദ്ദേത്തെ കൊച്ചിയിലേക്ക് മാറ്റുമെന്നാണ് സൂചന. മണിക്കൂറുകളോളം ഇദ്ദേഹത്തെ ചോദ്യം ചെയ്‌തെന്നാണ് സൂചന. കേസിലെ പ്രതികൾക്ക് സൗഹൃദത്തിനപ്പുറം ശിവശങ്കറുമായി ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോൺ രേഖകൾ പുറത്തു വന്നിരുന്നു. സുരേഷുമായി അടുപ്പമുണ്ടെങ്കിലും സ്വര്‍ണക്കടത്തുമായി ശിവശങ്കര്‍ പറയുന്നത്. സ്വപ്‌നയുമായുള്ള അടുപ്പം സരിത്ത്‌ മുതലെടുത്തെന്നും അവര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ച ദിവസമാണു സ്വര്‍ണക്കടത്തിന്റെ കാര്യം അറിഞ്ഞതെന്നും കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണറുടെ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ വെളിപ്പെടുത്തി.
എഴുതിത്തയാറാക്കിയ ചോദ്യാവലിപ്രകാരമായിരുന്നു കസ്‌റ്റംസ്‌ ആസ്‌ഥാനത്തെ ചോദ്യംചെയ്യല്‍. ഫോണ്‍ രേഖകളും വാട്‌സ്‌ആപ്‌ സന്ദേശങ്ങളും ചില ചിത്രങ്ങളും അടിസ്‌ഥാനമാക്കിയുള്ള ചോദ്യംചെയ്യലില്‍ പലപ്പോഴും ശിവശങ്കറിന്‌ ഉത്തരംമുട്ടി. ഇടയ്‌ക്ക്‌ വിതുമ്ബിയെന്നും സൂചന.
സ്‌പേസ്‌ പാര്‍ക്കില്‍ സ്വപ്‌നയുടെ നിയമനം, സ്വപ്‌നയുമൊത്തുള്ള വിദേശയാത്രകള്‍ എന്നിവയും ചോദ്യശരങ്ങളായി. ചോദ്യംചെയ്യല്‍ നാലുമണിക്കൂറിലേറെ നീണ്ടു. സര്‍ക്കാര്‍ പദവികളൊന്നും വഹിക്കാത്ത സരിത്ത്‌ എന്തിനു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരവധി തവണ വിളിച്ചെന്ന ചോദ്യം ശിവശങ്കറിനെ വെട്ടിലാക്കി. ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടു നാലോടെ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ കസ്‌റ്റംസ്‌ സംഘമെത്തിയാണു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയത്‌.