ശിവ പ്രതിമയുടെ തലയില്ല;വോയിസ് ഓഫ് ഹിന്ദിൽ ചിത്രം പ്രചരിപ്പിച്ച് ജിഹാദികൾ

Shiva statue has no head; jihadists spread the image

0

ഇന്ത്യയിലെ ഹൈന്ദവ ആരാധനാലയങ്ങളും ഹിന്ദൂ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളും തകര്‍ക്കുമെന്ന ഭീഷണിയുമായി ഐ.എസ്. രംഗത്ത്.ഐ.എസ്. പിന്തുണയോടെ പുറത്തിറങ്ങുന്ന വോയിസ് ഓഫ് ഹിന്ദ് എന്ന മാഗസിനിലാണ് വിഗ്രഹങ്ങള്‍ തകര്‍ക്കണം എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഐ.എസ്. പിന്തുണയോടെ പുറത്തിറങ്ങുന്ന വോയിസ് ഓഫ് ഹിന്ദ് എന്ന മാഗസിനിലാണ് വിഗ്രഹങ്ങള്‍ തകര്‍ക്കണം എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മാഗസിന്റെ കവര്‍ ചിത്രം കര്‍ണ്ണാടകയിലെ മുരുഡേശ്വരയിലെ ശിവ പ്രതിമയുടെ തലവെട്ടിയ നിലയിലാണ്.ശിവ രൂപത്തില്‍ തലയുടെ സ്ഥാനത്ത് ഐ.എസ്.ഐ.എസ് പതാകയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കള്ള ദൈവങ്ങളെ തകര്‍ക്കാനുള്ള സമയമായി എന്നും മാഗസിന്റെ കവര്‍ പേജില്‍ പറയുന്നു.ഈ മാഗസിന്റെ കവര്‍ പേജ് സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.ഐ.എസ് അനുകൂല മാധ്യമത്തിന്റെ ഈ കവര്‍ ചിത്രം ചൂണ്ടിക്കാട്ടി ബിജെപി എം.എല്‍.എ ദിനാകര്‍ കേശവ് ഷെട്ടി സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയം ഈ വിഷയത്തെ ഗൗരവമായി എടുക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ഫോണില്‍ ധരിപ്പിച്ചതായും എം.എല്‍.എ വ്യക്തമാക്കി.എന്‍.ഐ.എ ഈ മാഗസിനെ കുറിച്ചുള്ള അന്വേഷണം നടത്തുകയും പാകിസ്താനിലും ബംഗ്‌ളദേശിലും ഒക്കെയുള്ള ചിലര്‍ക്ക് ഈ മാഗസിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

2021 ജൂലായില്‍ ഈ മാഗസിനുമായി ബന്ധമുള്ള മൂന്നു പേരെ അനന്തനാഗില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.ഉമര്‍ നിസാര്‍,തന്‍വീര്‍ അഹമ്മദ് ഭട്ട്,റമീസ് അഹമ്മദ് ലോണ്‍ എന്നിവരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും വോയിസ് ഓഫ് ഹിന്ദ് മാഗസിന്‍ കണ്ടെടുത്തിരുന്നു.ഇവര്‍ ഈ മാഗസിന് വേണ്ടി പ്രചാരണം നടത്തിവെയാണ് എന്‍.ഐ.എ യുടെ പിടിയിലായത്.കര്‍ണ്ണാടകയിലെ ഭട്ക്കലില്‍ നിന്നും എന്‍.ഐ.എ പിടികൂടിയ രണ്ടു ഭീകരര്‍ക്കും ഈ മാഗസിനുമായി ബന്ധം ഉണ്ടായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കഴിഞ്ഞ മാസം എന്‍.ഐ.എ ഈ മാഗസീനുമായി ബന്ധപ്പെട്ട് കാശ്മീരില്‍ നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.ഇപ്പോള്‍ ഐ.എസ്.ഐ.എസിന്റെ പ്രചാരണ മാഗസിനില്‍ രാജ്യത്തെ ഏറ്റവും വലിയ ശിവ പ്രതിമയെ വികലമായി ചിത്രീകരിച്ചതില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഐ.എസിന്റെ ആക്രമണ ഭീഷണിയാണ് ഈ ചിത്രത്തെ അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.

Shiva statue has no head; jihadists spread the image