സേവാഭാരതി സേവനനിരതരായി ഒത്തുചേർന്നു;ലക്‌ഷ്യം;ജനങ്ങളെ സഹായിക്കുക ,നാടിനെ ശുചീകരിക്കുക

SEVABHARATHI FOR HELPING PEOPLE

0

 

കോട്ടയം;മുണ്ടക്കയം, കൂട്ടിക്കൽ, ഇളങ്കാട് മേഖലകളിൽ ആയിരം സേവാഭാരതി പ്രവർത്തകർ ഒത്തുചേർന്നു . സേവനിരതരായി മഴക്കെടുതിയിൽ ജനങ്ങളെ സഹായിക്കുക ,നാടിനെ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മുന്നിട്ടിറങ്ങിയിരിക്കുന്നതു,. രാവിലെ 9 മണി മുതൽ ചെറുസംഘങ്ങളായി തിരിഞ്ഞ് പുഴയിലെ മാലിന്യം നീക്കൽ, ഗൃഹ ശുചീകരണം, വഴികൾ സഞ്ചാരയോഗ്യമാക്കൽ, താത്കാലിക പാലം നിർമ്മിക്കൽ, മാലിന്യം നീക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ താണ്ഡവത്തിൽ തകർന്നു പോയ ഗ്രാമങ്ങൾ പുനർനിർമ്മിക്കാൻ സേവാഭാരതിയും ശക്തിയുടെ പരമാവധി വിനിയോഗിക്കുകയാണ്.വിവിധ സംഘടനകൾ ദുരന്തസ്ഥലത്ത് ഒരേമനസ്സോടെ കർമ്മനിരതരായുണ്ട്. ഒരേ മനസ്സോടെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകാനും കഴിഞ്ഞ ദിവസങ്ങളിലെല്ലാം സേവാഭാരതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

SEVABHARATHI FOR HELPING PEOPLE