കൂട്ടിക്കല്ലിൽ സേവാ ഭാരതിയുടെ പൊതിച്ചോറ്  വിതരണം  10 ദിനങ്ങൾ പിന്നിട്ടു

Seva Bharathi's Food distribution at Koottikall 

0

 

കോട്ടയം; ആദ്യദിനം കൂട്ടിക്കൽ – കൊക്കയാർ – മുണ്ടക്കയം മേഖലകളിൽ ശുചികരണത്തിനും രക്ഷാ പ്രവർത്തനങ്ങൾക്കു മെത്തിയ സേവാ ഭാരതിയുടെ സന്നദ്ധ പ്രവർത്തകർക്ക് പൊതിച്ചോറ് എത്തിച്ചു നൽകുന്നതിനിടയ്ക്കാണ് ഉച്ച സമയത്ത് ഭക്ഷണത്തിന് വിഷമിക്കുന്ന കൂട്ടിക്കൽ നിവാസികളുടെ  ദുരന്ത ചിത്രം സേവാ ഭാരതി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്നത്.

പൂർണ്ണമായും ഭാഗികമായും തകർന്ന നിരവധി വീടുകൾ ,കിണറുകളിൽ നിന്നും ശുദ്ധ ജലം ലഭ്യമല്ലാതായതോടെ വിടുകളിൽ പാചകം എന്നത് ദുഷ്ക്കരമായി ,സമീപത്തെങ്ങും ഹോട്ടലുകളില്ലാ ,പഞ്ചായത്ത് ,വില്ലേജ് തുടങ്ങിയ ഓഫിസുകളിലെ ജീവനക്കാർ ,എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ,പോലിസുകാർ ,വിവിധ നിർമാണ തൊഴിലാളികൾ ,സന്നദ്ധ പ്രവർത്തകർ ,ഇവർക്കെല്ലാം പൊതിച്ചോറ് എത്തിച്ചു നൽകേണ്ട ആവശ്യകത അങ്ങനെയാണ് സംഘത്തിൻ്റെയും സേവാഭാരതിയുടെയും മുതിർന്ന കാര്യകർത്താക്കളുടെ മുന്നിൽ  അവതരിപ്പിച്ചത് ,അന്ന് മുതൽ ജില്ലയുടെ പല മേഖലകളിൽ നിന്നും പൊതിച്ചോറ്  മുണ്ടക്കയത്തെ സേവാ ഭാരതിയുടെ സംഭരണ കേന്ദ്രത്തിൽ എത്തി തുടങ്ങി ,ഓരോ ദിവസം കഴിയുന്തോറും ആവശ്യം വർദ്ധിക്കുകയായിരുന്നു ഒപ്പം ഉത്തരവാദിത്തവും ,ദുരന്തഭൂമിയിലെ സർവ്വ മേഖലയും തൊട്ടറിഞ്ഞ് സേവാഭാരതി പ്രവർത്തകർ ദുരിതമകറ്റാൻ പോരാടുകയാണ് ,ഓരോ മാനുഷഹ്‌യാ ജീവനുകളും പഴയ പോലെ തിരിച്ചു കൊണ്ടുവരാൻ പരിശ്രമിക്കുകയാണ്.

Seva Bharathi’s Food distribution at Koottikall