സെക്രട്ടറിയുടെ ‘ബിയര്‍ പോസ്റ്റ് ‘ ആഘോഷം !ദുരന്തനിവാരണ അതോറിറ്റി അംഗത്തിന്റെ നാടുചുറ്റൽ

Secretary's Beer Post 'Celebration

0

സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുമ്പോള്‍ ദുരന്തനിവാരണ അതോരിറ്റി മെമ്പര്‍ സെക്രട്ടറിയുടെ ‘ബിയര്‍ പോസ്റ്റ് ‘ ആഘോഷം ! തിരുവനന്തപുരം ജില്ല മഴയില്‍ മുങ്ങുമ്പോള്‍ ദുരന്തനിവാരണ അതോരിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ഫേസ്ബുക്കിലിട്ടത് കൊറോണ എക്‌സ്ട്രാ ബിയറിന്റെ കവര്‍ ചിത്രം !

കേരളത്തില്‍ ദുരന്തം തുരടുമ്പോള്‍ ദുരന്തത്തെ നേരിടാനുള്ള സമിതിയിലെ ഏക എക്‌സ്‌പേര്‍ട്ട് അംഗം നെതര്‍ലാന്‍ഡില്‍. മുമ്പ് ഓഖിയുടെ സമയത്തും മെമ്പര്‍ സെക്രട്ടറി വിദേശത്ത് ! ഇതൊക്കെയാണ് കേരളത്തിന്റെ അവസ്ഥ.സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളും കനത്ത മഴയുമൊക്കെ തകര്‍ക്കുമ്പോള്‍ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ‘ബിയറും കുടിച്ച്’ വിദേശത്ത് സുഖിക്കുന്നു .

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് ദുരന്തനിവാരണ അതോരിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുടെ ഈ വിദേശയാത്ര. ശേഖര്‍ കുര്യാക്കോസ് ഇപ്പോള്‍ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിലാണ്. ഈ സന്ദര്‍ശനത്തിനിടെയാണ് ശേഖര്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ തന്റെ കവര്‍ ചിത്രമായി ബിയര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ എക്‌സ്ട്രാ എന്ന നാലു ബിയറാണ് ശേഖര്‍ കുര്യാക്കസ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കേരളത്തിലെ സാധാരണക്കാര്‍ കനത്ത മഴയില്‍ വലയുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട അധികാരിയുടെ വക ബിയര്‍ പോസ്റ്റ്. മുമ്പും കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ കേരളത്തില്‍ നിന്നും മുങ്ങുന്ന പതിവ് ഇദ്ദേഹത്തിനുണ്ടായിരുന്നു. മുമ്പ് ഓഖിയുണ്ടായ സമയത്തും ഇദ്ദേഹം നാട്ടിലുണ്ടായിരുന്നില്ല. കേരളത്തില്‍ കാറ്റും മഴയുമൊക്കെ ഉണ്ടാകുന്ന നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഇദ്ദേഹത്തിന്റെ പൊടി പോലും കാണില്ലെന്ന ആക്ഷേപാവും ഉണ്ട്.

കേരള ദുരന്തനിവാരണ അതോരിറ്റിയിലെ ഏക എക്‌സപേര്‍ട്ട് അംഗം കൂടിയാണ് ഇദ്ദേഹം. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയിലെ ഏക എക്‌സപേര്‍ട്ട് അംഗം ദുരന്തത്തെ നേരിടാന്‍ നാട്ടില്‍ പോലും ഇല്ലാത്തത് ഗൗരവകരമായ കാര്യം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം തുടരുന്നതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Secretary’s Beer Post ‘Celebration