മലപ്പുറം കളക്ടർക്ക് എതിരെ ആഞ്ഞടിച്ച് ശശികല ടീച്ചർ!

Sasikala teacher against Malappuram collector

0

മലപ്പുറം കളക്ടറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ രംഗത്ത്. മലപ്പുറം ജില്ല രൂപീകരണ വാർഷികവുമായി ബന്ധപ്പെട്ട് കളക്ടറുടെ ഫേസ്ബുക്‌ പോസ്റ്റിലെ പരമാർശങ്ങൾക്കെതിരെയാണ് ശശികല ടീച്ചർ രംഗത്ത് വന്നത്. തന്റെ ഫേസ്ബുക്‌ പോസ്റ്റിലൂടെയാണ് ശശികല ടീച്ചർ കളക്ടറെ വിമർശിച്ചത്. ശശികല ടീച്ചറുടെ ഫേസ്ബുക്‌ കുറിപ്പ് ഇങ്ങനെയാണ്.

“കലക്റ്റർ സാർപറഞ്ഞതൊക്കെ ശരി പക്ഷേ സാറൊന്നു സൂക്ഷിച്ചു നോക്കിയിരുന്നെങ്കിൽ ആ ഐതിഹാസിക’ സമരത്തിന്റെ ഇരകളുടെ രക്തത്തിന്റെ ചുകപ്പ് ആ മണ്ണിൽ ഇപ്പോഴും കാണാമായിരുന്നു .ആ പാവങ്ങളുടെ കണ്ണിരിന്റെ ഉപ്പ് അവിടുത്തെ മണൽത്തരികളിലിപ്പോഴും ഉണ്ട് സാർ.ആ കാതൊന്നു കൂർപ്പിച്ചാൽ അവരുടെ ആർത്ത നാദം കേൾക്കാം.വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതൊന്നും കാണാൻ കണ്ണില്ല .കേൾക്കാൻ കാതുമില്ല.

അവരിൽ നിന്നും അത് പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ സാറിന് അല്ലെങ്കിൽ  സാറിരിക്കുന്ന മഹനീയമായ ആ സ്ഥാനത്തിന്  വോട്ടുബാങ്കിനു  മുന്നിൽ ഓച്ഛാനിനിച്ചു നിൽക്കേണ്ട ഗതികേടില്ലല്ലോ അതുകൊണ്ട് ക്രൂരമായ വംശഹത്യയുടെ ഈ നൂറാം വാർഷികത്തിൽ അതിന്റെ ഇരകളെപ്പറ്റി ഒരു ചെറു പരാമർശമെങ്കിലും നടത്തി സാറിന് ചരിത്രത്തോട് നീതി പുലർത്താമായിരുന്നു സാർ.അവരുടെ അനന്തരാവകാശികളും ആ ജില്ലയിലുണ്ട് സാർ”.ശശികല ടീച്ചറുടെ രൂക്ഷ വിമർശനത്തിന് കാരണമായ കളക്ടറുടെ ഫേസ്ബുക്‌ പോസ്റ്റ് ഇതാണ്, കളക്ടർ തന്റെ ഫേസ്ബുക്‌ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ.

“മലപ്പുറം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 52 വര്‍ഷമാകുന്നു. 1969 ജൂണ്‍ 16 ന് ആണ് ജില്ല യാഥാര്‍ഥ്യമായത്. കേരളത്തിന്റെ  സാംസ്‌കാരത്തിനും സാമൂഹിക-രാഷ്ട്രീയ മുന്നേറ്റത്തിനും  വലിയ സംഭാവനകള്‍ നല്‍കിയ നാടാണ് മലപ്പുറം. ഭാഷാ പിതാവായി അറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍  മഹാന്മാരായ കവികളും, എഴുത്തുകാരും, രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജന്മം കൊണ്ട ഈ നാട് കേരള ചരിത്രത്തില്‍ തന്നെ തനതായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മലബാർ കലാപത്തിനും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച നാടാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ആസ്ഥാനമായിരുന്ന മലപ്പുറം. പുരാതന കാലം മുതല്‍ക്കുതന്നെ ചരിത്രത്തില്‍ നമുക്ക് ഇടമുണ്ട്. സമ്പന്നമായ ചരിത്രത്തിന്റെ കരുത്ത് ഇന്നും ഇവിടുത്തെ ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.  മതേതരത്വവും പരസ്പര സ്‌നേഹവും  ആതിഥ്യമര്യാദയുമാണ് മലപ്പുറത്തിന്റെ മുഖമുദ്ര.

സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ, പാലിയേറ്റീവ് തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിനുതന്നെ മാതൃകയായി.വികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഇന്ന് നമ്മള്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്.  പ്രവാസികളുടെ കഠിനാധ്വാനമാണ് ജില്ലയുടെ സാമ്പത്തിക മുന്നേറ്റത്തിന് ആക്കം കൂട്ടിയത്.  ഇത് സമസ്തമേഖലയിലും ജില്ലക്ക് കുതിപ്പേകിയെന്ന കാര്യം പ്രത്യേകം പറയാതെവയ്യ.

ജില്ലയുടെ ഭരണ സാരഥ്യത്തിലേക്ക് ഞാന്‍ നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പര്‍ശം ഞാന്‍ ഹൃദയത്തിലറിയുന്നു. രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം നമ്മള്‍ അതിജീവനത്തിന്റെ പാതയിലായിരുന്നു.  ഇപ്പോഴത്തെ മഹാമാരിയുടെ ദുരിതങ്ങളെയും നമ്മള്‍ ഒന്നിച്ച് പ്രതിരോധിക്കുകയാണ്.  സാഹോദര്യത്തിന്റെ കരുത്തിലാണ് നമ്മുടെ അതിജീവനം സാധ്യമാകുന്നത്.

ഈ കാലം  വെറുതെ കടന്നുപോകുകയല്ല, നമ്മള്‍ ഒന്നിച്ച് നേരിടുകയാണ്.  ഇവിടുത്തെ ജനങ്ങള്‍ക്ക് അതിനുള്ള ഊര്‍ജവും മനസ്സുമുണ്ട് എന്നതാണ് ജില്ലയുടെ കലക്ടര്‍ എന്ന നിലയില്‍ എനിക്കും മുന്നോട്ടുപോകാനുള്ള കരുത്ത് നല്‍കുന്നത്.”കളക്ടറുടെ ഫേസ്ബുക്‌ പോസ്റ്റ് രൂക്ഷമായ ചർച്ചകൾക്ക് കാരണമായി. മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയ തർക്കങ്ങളും ചരിത്രവുമൊക്കെ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്.

 

Sasikala teacher against Malappuram collector