വർഗീയത പറയുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല ; ചിലരുടെ സമീപനം തുറന്ന് കാട്ടപ്പെടുന്നു !

Sasikala teacher against LDF Government

0

നമ്മുടെ സംസ്ഥാനത്തെ ഒരു വിഭാഗം അദ്യാപകർ കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ തയ്യാറായില്ല എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. സർക്കാർ ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുക തന്നെ വേണം. സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. എന്തായാലും ഈ സാഹചര്യത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ കെ.പി.ശശികല ടീച്ചർ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ഏറെ പ്രസക്തമാണ്. ശശികല ടീച്ചർ പറയുന്നതിങ്ങനെ,

“ഇവിടുത്തെ അധ്യാപക സംഘടനകൾ
സ്കൂൾ PTA കൾ
മാധ്യമങ്ങൾ
ഒക്കെ ആരെയാണ് ഭയക്കുന്നത് ?
അധ്യാപകർ 4 മണി വരെ സ്കൂളിൽ ചെന്ന് ശമ്പളം വാങ്ങുമ്പോൾ ചില അധ്യാപകർ ചില’ പരിഗണനകളുടെ പുറത്ത് വീട്ടിലിരുന്ന് അതേ ശമ്പളം വാങ്ങുന്നു.
ഞാനും ഒരധ്യാപികയായിരുന്നു. എന്തു സംഘടനാ പ്രവർത്തനമുണ്ടങ്കിലും അനധികൃതമായി സ്കൂളിൽ നിന്ന് ഒരു മിനിറ്റുപോലും വിട്ടു നിന്നിട്ടില്ല. ആരേയും പേടിച്ചിട്ടല്ല എന്റെ ധർമ്മബോധം എന്നെ അതിനനുവദിച്ചിട്ടില്ല.എന്നിട്ടും ചില തല്പര കക്ഷികൾക്കുവേണ്ടി എഴുപതിനായിരം രൂപ ശമ്പളം പറ്റി ടീച്ചർ ഒപ്പിട്ടു മുങ്ങുന്നു എന്നു വരെ എഴുതാൻ മാധ്യമങ്ങളുണ്ടായിട്ടുണ്ട്. ആ മാധ്യമങ്ങളുടെ തൂലികയിൽ ഇപ്പോൾ മഷിയില്ലേ ?
ഈ തെമ്മാടിത്തരം അവസാനിപ്പിക്കണ്ടേ ? ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ചില വഴിക്കുമ്പോൾ പ്രതികരണം വേണ്ടെ?
ഒന്നുകിൽ വാക്സിനെടുത്ത് സ്ക്കൂളിൽ വരിക. അല്ലെങ്കിൽ Loss of pay Leave ആക്കി വീട്ടിലിരുത്തുക. അനാവശ്യ ചർച്ചകൾക്കും പ്രക്ഷോഭങ്ങൾക്കും വഴി വെച്ച് പിന്നെ വർഗ്ഗീയത പറയുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് ഓർമ്മിപ്പിക്കുന്നു.” ഇങ്ങനെ ശശികല ടീച്ചർ പറയുമ്പോൾ അത് മാധ്യമങ്ങളും അധ്യാപക സംഘടനകളും ഒക്കെ പുലർത്തുന്ന സമീപനം തന്നെയാണ് തുറന്ന് കാട്ടുന്നത്. കേരളത്തിൽ ചിലരൊക്കെ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തന്നെയാണ് ശശികല ടീച്ചർ ചൂണ്ടിക്കാട്ടിയത്.