സഞ്ജിത്തിന്റെ ഭാര്യക്ക് ഭീഷണി;പോലീസ് സംരക്ഷണം നൽകണം: കുമ്മനം രാജശേഖരൻ

Sanjit's wife threatened

0

 

പാലക്കാട്;സഞ്ജിത്തിന്റെ കൊലപാതകം കഴിഞ്ഞു മൂന്നു ദിവസമായിട്ടും കുറ്റവാളികളെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ പ്രതികളെ അകെ കണ്ടിട്ടുള്ളത് സഞ്ജിതിന്റെ ഭാര്യ മാത്രം ആണ്.ഇന്ന് അവരുടെ സഹായത്തോടെ രേഖ ചിത്രവും പുറത്തിറങ്ങുന്നതോടെ കൊലയാളികൾ അടങ്ങി ഇരിക്കില്ല എന്ന കാര്യം ഉറപ്പാണ്.അതുയകണ്ടു തന്നെ സഞ്ജിത്തിന്റെ കൊലപാതകികളെ തിരിച്ചറിയുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്.

ഈ സാഹചര്യത്തിൽ ഇവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.. പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ പൊലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ നിഷേധവുമാണ് .

ദിവസങ്ങൾ പലത് പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മൂന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആർക്കും കാണാവുന്ന റോഡിലൂടെ കാറിൽ രക്ഷപെട്ടവരാണ് പ്രതികൾ. എന്നിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ല.കൊലയ്ക്കിരയായ സഞ്ജിത്തിനെ വധിക്കാൻ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നു.

പ്രതികളെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും അറിഞ്ഞ് ശക്തമായ നടപടി എടുക്കേണ്ടവർ നിഷ്ക്രിയത്വവും നിശബ്ദതയും പാലിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ് എന്നും അദ്ദേഹം പറയുന്നു.. നാല് വടിവാള്‍ ജനത്തിരക്കുള്ള പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഒരെണ്ണത്തില്‍ രക്തക്കറയും മറ്റൊന്നില്‍ തലമുടിയും ഉണ്ടായിരുന്നു.

മമ്ബറം കൊലപാതകവുമായി ബന്ധമുള്ളവയാണോ ഇവയെന്ന് പരിശോധിക്കുന്നുണ്ട്.ലഭിച്ച വടിവാളുകളുടെ ഫോറന്‍സിക് ഫലം ലഭ്യമായിട്ടില്ല.ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.ടൗണിലെ ജോലിസ്ഥലത്തേക്ക് ഭാര്യയുമായി ബൈക്കിൽ പോകുന്ന സമയത്താണ് കാറിൽ വന്ന അക്രമി സംഘം വണ്ടി ഇടിച്ചു തെറിപ്പിച്ചു സഞ്ജിത്തിനെ ക്രൂരമായി വെട്ടിയത്.

തലക്കേറ്റ വെട്ടാന് അപകടത്തിന് കാരണമെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു.ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉള്ളതായും റിപ്പോർട്ടിൽ ഉണ്ട്.പ്രതികൾ എത്തിയ കാര് മാരുതി 800 ആണെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു.കാര് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്ജിതമാക്കിയിട്ടുണ്ട്.

എട്ടു ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.സഞ്ജിത്തിനു നേരെ ഇതിനു മുൻപും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്.ആ കേസുകളിൽ അറസ്റ്റിലായ പ്രതികളെയും ചോദ്യം ചെയ്‌തേക്കും.എലപ്പുള്ളി മേഖലയിൽ കുറച്ചു കാലങ്ങളായി RSS SDPI സംഘർഷം നിലനിൽക്കുന്നുണ്ട്.

ഭാര്യയുടെ കണ്മുന്നിലിട്ട് സഞ്ജിത്തിനെ പൈശാചികമായി കൊലചെയ്തവർക്കെതിരെ നാക്കോ തൂലികയോ ചലിപ്പിക്കാൻ തയ്യാറാവാത്ത സാംസ്ക്കാരിക നവോത്ഥാന നായകരുടെ കാതടപ്പിക്കുന്ന മൗനം കേരളനാടിന് അപമാനമാണ്. ഇവരുടെ ഭീരുത്വം ചോദ്യം ചെയ്യപ്പെടുന്ന നാൾ അകലെയല്ല എന്നും കുമ്മന തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്..

Sanjit’s wife threatened