സഞ്ജിത്തിന്റെ കൊലപാതകം;ട്വിസ്റ്റ്;പ്രതികൾ എത്തിയത് മാരുതിയിൽ

Sanjith's murder; Twist

0

പാലക്കാട് ;സഞ്ജിത്തിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.പ്രതികള്‍ തൃശൂര്‍ ഭാഗത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചെറായി, പൊന്നാനി മേഖലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.അതേസമയം പ്രതികള്‍കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്നാണ് വിവരം. എന്നാല്‍ രക്ഷപെടുന്നതിനിടെ കാര്‍ മാറിക്കയറാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് എട്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശ്ശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച്‌ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.പ്രതികള്‍ ഉപയോ​ഗിച്ച കാറിന്‍റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇന്നലെയാണ് ദാരുണമായകൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്ബോള്‍ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷികയ്‌ക്ക് മുന്നില്‍ വച്ച്‌ വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകായും ചെയ്തു . സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മാർട്ടത്തിൽ പറയുന്നു .

എന്നാല്‍ സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐപ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്, ഇലപ്പുള്ളി മേഖലയില്‍ എസ്ഡിപിഐ ആര്‍എസ്‌എസ് സംഘര്‍ഷം കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.

Sanjith’s murder; Twist