“ഹിന്ദുക്കൾ തെരുവിലിറങ്ങിയാൽ പിടിച്ച് കെട്ടാൻ കഴിയില്ല “പാലക്കാട് കൊലപാതകത്തിൽ പ്രതിഷേധം ശക്തം !

Sanjith's murder; protest

0

പാലക്കാട്; ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. സംസ്ഥാനവ്യാപകമായി സംഘപ്രസ്താനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും മുന്നിൽ സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാർ കീഴടങ്ങിയിരിക്കുകയാണെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

കേരളത്തിൽ താലിബാനിസം നടപ്പിലാക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളാണ് തീവ്രവാദ സംഘടനകൾ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ് പറഞ്ഞു. ജിഹാദികളുടെ ട്രയൽ ആണ് പാലക്കാട്ടെ കൊലപാതകമെന്നും ഇത്തരം കൊലപാതകങ്ങൾക്കെതിരെയും ജിഹാദി ഭീകരർക്കുമെതിരെ ഹിന്ദുകൾ തെരുവിലിറങ്ങിയാൽ ഒരു ശക്തിക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായി കിളിമാനൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കിളിമാനൂർ സുരേഷ്.ജിഹാദികൾക്ക് മുന്നിൽ കീഴടങ്ങിയ ഭരണമാണ് സംസ്ഥാനത്തേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം.

തലയില്‍ മാത്രം ആറുവെട്ടുകളടക്കം ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തിയിരുന്നു.എസ്ഡിപിഐ പ്രതിസ്ഥാനത്തുവരുന്ന കേസുകളില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ‘പാലക്കാട്ടെ കൊലപാതകം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വര്‍ഗീയമായി കേരളത്തെ വേര്‍തിരിക്കുന്നതിന് വേണ്ടിയാണിത്.

ഒരു കാരണവശാലും ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല’. വി ഡി സതീശന്‍ കുറ്റപ്പെടുത്തി.അതേസമയം എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി സർക്കാർ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു കുറ്റപ്പെടുത്തി.

Sanjith’s murder; protest