സഞ്ജിത് കൊലപാതകം : പ്രതി പോപ്പുലർ ഫ്രണ്ട് നേതാവ്;മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ

Sanjith murder: Defendant Popular Front leader

0

പാലക്കാട്; ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയും നടത്തിയിരുന്നു.

നെന്മാറ അടിപ്പെരണ്ട സ്വദേശി സലാമിനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാമ് .

പ്രതി പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലെ ഭാരവാഹി കൂടിയാണ്. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.ഭാര്യയുമൊത്ത് നവംബർ 15 ന് രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം.

31 വെട്ടുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കെലാപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം എവിടെയും എത്താതായതോടെ പോലീസ് നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായിരുന്നു.സഞ്ജിത്തിന്റെ രാഷ്ട്രീയക്കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് വെളിപ്പെടുത്തി. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ കൊലപാതകികളെ നേരി്ട്ട് കണ്ടിട്ടുണ്ടെന്നും അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും പോലീസിൽ അറിയിച്ചിട്ടുണ്ട്.മുണ്ടക്കയം ടൗണിലെ ബേക്കറിയില്‍ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് രണ്ടു യുവാക്കളെ ശനിയാഴ്ച രാത്രി ഏഴരയോടെ പാലക്കാട് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എത് കേസിലാണ് അറസ്റ്റ് എന്നും കൂടെയുണ്ടായിരുന്ന യുവാക്കള്‍ ആരായിരുന്നുവെന്നും പ്രാദേശികമായി പൊലീസിനും അറിവില്ലായിരുന്നു.ഇവരെ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രതികളിലേക്ക് പോലീസ് എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേസന്വേഷണം NIA ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നല്‍കിയ കത്തില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത കേസുകളിലൊന്നും പോലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് പോലീസിന്റെ വലിയ സമ്മര്‍ദ്ദത്തിന് ഇടയിലാണ് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.പാലക്കാട് എസ്.പി ആര്‍ വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.വെള്ള മാരുതി കാറിലെത്തിയ കണ്ടാലറിയാവുന്ന അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.വളരെ രഹസ്യ സ്വഭാവത്തോടെ ആണ് അന്വേഷണം.

പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ തെളിവുകളും, കണ്ടെത്തുന്നതുവരെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടില്ല എന്നാണ് അറിയുന്നത്. എസ് ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചിരുന്നു.നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസില്‍ ആരേയും അറസ്റ്റ് ചെയ്യാത്തത് വിവാദമായിരുന്നു.

Sanjith murder: Defendant Popular Front leader