അവിശ്വസനീയമായ ശേഖരവുമായി സദ്ഗുരുവിന്റെ ‘എറ്റേര്‍ണല്‍ എക്കോസ്

Sadhguru’s Latest Book ‘Eternal Echoes - A Book Of Poems (1994-2021)' Hits Bookstores

0

കോയമ്പത്തൂര്‍: തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എറ്റേര്‍ണല്‍ എക്കോസ്-എ ബുക്ക് ഓഫ് പോയെംസ് (19942021)’
സദ്ഗുരു പ്രകാശനം ചെയ്തു. സദ്ഗുരുവിന്റെ ജീവിത ഉള്‍ക്കാഴ്ചകളുടെ വ്യാപ്തി ഉള്‍ക്കൊണ്ട് ‘യോഗ’, ‘പ്രകൃതി’ എന്നിങ്ങനെ തുടങ്ങി ‘നിഗൂഢമായവ’, ‘ആളുകളും സ്ഥലങ്ങളും’ എന്നിവ വരെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ കവിതകളുടെ അവിശ്വസനീയമായ ശേഖരം തന്നെ സദ്ഗുരു തന്റെ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

”നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചാല്‍, പുതിയ അര്‍ത്ഥങ്ങള്‍ ചമയ്ക്കുക മാത്രമായിരിക്കും നിങ്ങള്‍ ചെയ്യുക.” എന്ന് സദ്ഗുരു പ്രസാധനവേളയില്‍ വച്ച് പറയുകയുണ്ടായി.
പുസ്തകശാലകളില്‍ എത്തിയ ഈ പുസതകത്തിന്റെ വില 599 രൂപയാണ്.
ഈശ ലൈഫ് വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ‘എറ്റേര്‍ണല്‍ എക്കോസ് – എ ബുക്ക് ഓഫ് പോയെംസ് (19942021)’ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

‘മിസ്റ്റിക് വേര്‍സ് : ആന്‍ എക്‌സ്‌പ്ലോറേഷന്‍’ എന്ന തലക്കെട്ടോടെ നടന്ന ഒരു തത്സമയ സെഷനില്‍, ഈശയുടെ സ്ഥാപകന്‍ തന്റെ പുതിയ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരിയും കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അരുന്ധതി സുബ്രഹ്‌മണ്യവുമായി പങ്കുവെച്ചു.

പുസ്തകം വായിച്ച ബോളിവുഡ് നടിയും സദ്ഗുരുവിന്റെ നൈഷ്ഠികാനുയായി ആയ കങ്കന റണാവത്തിന്റെ വാക്കുകള്‍ ഇപ്രകാരം: ഞാന്‍ കവിതകള്‍ വായിച്ചാണ് വളര്‍ന്നത്, ഈ കവിതകള്‍ വളരെ അത്ഭുതകരമായിട്ടുണ്ട്; ഇതുപോലൊന്ന് ഞാന്‍ മുമ്പ് വായിച്ചിട്ടില്ല. അവ വൈകാരികമോ അല്ലെങ്കില്‍ വിഷാദം നിറഞ്ഞതോ ആയിരുന്നു. എന്നാല്‍ ഈ ശേഖരം വായനക്കാരനില്‍ മറ്റെന്തോ ഒന്ന് ഉത്തേജിപ്പിക്കുന്നുണ്ട്”.