സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്‌

Sachin Tendulkar tested covid positive 

0

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്. സച്ചിന്‍ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കോവിഡിനെ അകറ്റിനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ചെറില ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ ഫലം നെഗറ്റീവാണ്. പ്രോട്ടോക്കോളുകളും, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും പാലിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്, ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സച്ചിന്‍ പറയുന്നു.

അടുത്തിടെ റോഡ് സേഫ്റ്റി ലോക സിരീസില്‍ സച്ചിന്‍ പങ്കെടുത്തിരുന്നു. റായ്പൂരിലായിരുന്നു ടൂര്‍ണമെന്റ് വേദി. സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സ് ആണ് ഇവിടെ കിരീടം ചൂടിയത്. എനിക്കും രാജ്യത്ത് മുഴുവനുമുള്ളവര്‍ക്കും തുണയാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണെന്നും സച്ചിന്‍ പറഞ്ഞു.

Content Highlight : Sachin Tendulkar tested covid positive