എസ് ശങ്കറും ഷമീർ മുഹമ്മദും ഒന്നിക്കുന്നു ;രാം ചരൺ നായകനാവുന്ന തെലുങ്ക്‌ ചിത്രത്തിലൂടെ

S Sankar and Shameer Muhamed in tie

0

എഡിറ്ററും നിർമ്മാതാവുമായ ഷമീർ മുഹമ്മദും പ്രശസ്ത സംവിധായകനുമായ എസ് ശങ്കറും ഒന്നിക്കുന്നു.റാം ചരണും കിയാരാ അദ്‌വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്കു ചിത്രത്തിന്റെ എഡിറ്ററാവുകയാണ് ഷമീർ.

തന്റെ സ്വപ്നം യാഥാർഥ്യമാവുന്നു എന്നാണ് ഷമീർ പറഞ്ഞത്.അസിസ്റ്റന്റ് എഡിറ്ററായി മലയാള സിനിമയിൽ എത്തിയ ഷമീർ മുഹമ്മദ് സ്വന്തമായി എഡിറ്റ് ചെയ്താ ചിത്രമായിരുന്നു ചാർലി.

അങ്കമാലി ഡയറീസ് ,വില്ലൻ,മോഹൻലാൽ,ഒരു കുട്ടനാടൻ ബ്ലോഗ്,തണ്ണീർ മത്തൻ ദിനങ്ങൾ,പ്രീസ്റ്റ്,അജഗജാന്തരം ,ഇരുൾ,കോൾഡ് കേസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ എഡിറ്റ് ചെയ്തു തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

റിലീസ് ചെയ്യാൻ ഇരിക്കുന്ന മേപ്പടിയാൻ,കടുവ ,വിശുദ്ധ മെജോ,വോയിസ് ഓഫ് സത്യനാഥൻ തുടങ്ങിയവയിലും ഷമീർ മുഹമ്മദിന്റെ കഴിവ് പ്രേക്ഷകർ തിരിച്ചറിയാൻ ഇരിക്കുന്നവയാണ്.

S Sankar and Shameer Muhamed in tie