”ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യാൻ പിണറായി സർക്കാർ തയ്യാറാകണം”

RV Babu and Anil Nambiar  against Aisha Lakshadweep

0

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ സംബന്ധിച്ച ചർച്ചകൾ നമ്മുടെ ചാനലുകളിൽ അരങ്ങു തകർക്കുകയാണ്. സേവ് ലക്ഷദ്വീപ് പ്രചാരണം കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ഒക്കെ ഏറ്റെടുത്ത് കഴിഞ്ഞു.

മാത്രമല്ല നമ്മുടെ സിനിമാ ലോകത്തിലെ നടീ നടന്മാരും സേവ് ലക്ഷദ്വീപ് ക്യാമ്പയുനുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.എന്തായാലും ഈ സേവ് ലക്ഷദ്വീപ് കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാണ്.

ഇങ്ങനെ ചാനലുകളിൽ ചർച്ചയാകുമ്പോൾ ഈ ആ ചർച്ചയ്ക്കും പ്രചാരണത്തിനും ഒക്കെ തുടക്കമിട്ട ഐഷ സുൽത്താന എന്ന സിനിമാ പ്രവർത്തകയുടെ പങ്ക് കാണാതിരിക്കാൻ കഴിയില്ല,എന്ന് പറഞ്ഞാൽ ഐഷ സുൽത്താന തന്നെയാണ് ഈ സേവ് ലക്ഷദ്വീപ് പ്രചാരണത്തിന്റെ ടൂൾ കിറ്റ് നൽകിയതെന്ന് വ്യക്തം.

കാരണം ഫേസ്ബുക്കിലെ പോസ്റ്റുകളെല്ലാം ഒരച്ചിൽ വർത്തതായിരുന്നു.ആ ടൂൾകിട്ടിൽ ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുകയാണ്.അതെന്തെങ്കിലും ആകട്ടെ, ഇപ്പോൾ ഐഷ സുൽത്താന പുലിവാല് പിടിച്ച അവസ്ഥയിലാണ്,കഴിഞ്ഞ ദിവസം ഐഷ സുൽത്താന ചാനൽ ചർച്ചയിൽ നടത്തിയ പരാമര്ശനാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ജെനെറൽ സെക്രട്ടറി ആർ വി ബാബു ഐഷ നടത്തിയ വിവാദ പരാമർശം കുറ്റകരമാണ് എന്ന് ചൂണ്ടിക്കാട്ടി നിയമ പരമായി നേരിടുമെന്ന് വ്യക്തമാക്കി.ആർ വി ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആർ വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, ”ലക്ഷദ്വീപ് ജനങ്ങൾക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ബയോ വെപ്പൺ ഉപയോഗിച്ചു എന്ന അത്യന്തം ഗുരുതരമായ ഒരാരോപണമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന മീഡിയ വൺ ചാനലിൽ സിനിമ സംവിധായകയും മത തീവ്രവാദിയുമായ ഐഷ സുൽത്താന നടത്തിയത്.

ഇത് തികഞ്ഞ രാജ്യദ്രോഹപരമായ ആരോപണമാണ്. ജനങ്ങളെ കലാപകാരികളാക്കാൻ ലക്ഷ്യം വച്ച് നടത്തിയ ഈ പ്രസ്താവന 153(A) പ്രകാരം കുറ്റകരമാണ്. ഐഷയെ നിശ്ചയമായും അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ പിണറായി സർക്കാർ തയ്യാറാവണം. തീർച്ചയായും ഹിന്ദു ഐക്യവേദി ഈ വിഷയം നിയമപരമായി നേരിടും .

“ആർ വി ബാബു ഐഷ സുൽത്താന നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി തന്നെയാണ് ഈ പരാമർശത്തെ ഹിന്ദു ഐക്യവേദി നിയമപരമായി നേരിടുമെന്നും ഐഷ സുൽത്തനയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നത്. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഐഷ സുൽത്തന നടത്തിയ പരാമർശത്തെ കുറിച്ച് പറയുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,”ലക്ഷദ്വീപിലെ ഒരു സുൽത്താന ജമാത്തെ ഇസ്ലാമിയുടെ  ചാനലിലിരുന്ന് പറയുകയാണ് കേന്ദ്രസർക്കാർ അവിടേക്ക് Bioweaponഅയച്ചൂന്ന്,ഇതാണ് ഷേവ് ലക്ഷദ്വീപുകാരിയുടെ വിവരം.

ലക്ഷദ്വീപ് ജനതയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ നിലവാരംമനസ്സിലായല്ലോ?ബൈ ദ ബൈ കവറത്തിയിൽ ഒരു ‘തീയ്യക്കുന്ന്’ ഉണ്ട്.അതിൻ്റെ ചരിത്രം ലക്ഷദ്വീപിൽ കുറെക്കാലംജോലിയെടുത്ത ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ഇന്ന് വിശദീകരിച്ച് തന്നു.

ഞാനായിട്ട് അതിവിടെ കുറിക്കുന്നില്ല.അറിയാവുന്നവർക്ക് ഒരോർമ്മപ്പെടുത്തലായി ഇവിടെയിരിക്കട്ടെ.” ഇങ്ങനെയാണ് അനിൽ നമ്പ്യാർ ഐഷ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശത്തിനെതിരെ രംഗത്ത് വന്നത്.എന്തായാലും ലക്ഷദ്വീപ് ക്യാമ്പയിൻ കാരുടെ ലക്‌ഷ്യം എന്താണ് എന്നുള്ള സംശയം ഈ ബയോ വെപ്പൺ പരാമർശത്തിൽ നിന്നും ബലപ്പെടുകയാണ്.

ഐഷ സുൽത്തന നടത്തിയ പരാമർശവും ഐഷ സുൽത്താനയുടെ ആസൂത്രിതമായ സോഷ്യൽ മീഡിയ പ്രചാരണവും ഒക്കെ ഇത്തരം സംശയങ്ങൾക്ക് ശക്തി പകരുകയാണ്. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന്റെ മറവിൽ നടക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണോ എന്ന് രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്.

എന്തായാലും ഹിന്ദു ഐക്യവേദി ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയും ഐഷ സുൽത്തനയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

 

RV Babu and Anil Nambiar  against Aisha Lakshadweep