RSS പ്രവർത്തകനെ വെട്ടിക്കൊന്നു;ജിഹാദികൾ അഴിഞ്ഞാടുന്നു

RSS worker death

0

പാലക്കാട് ;മനഃസാക്ഷിയെയും സമൂഹത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ജിഹാദികളുടെ അഴിഞ്ഞാട്ടം ആണ് ഇന്ന് നടന്ന കൊലപാതകത്തിലൂടെ വ്യക്തമാവുന്നത്.മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നിരിക്കയാണ് . എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാറിൽ എത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു.

നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .കോലപാകത്തിൽ ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ,

 

സഞ്ജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ് പ്രതികരിച്ചു. സംഭവം രാഷ്‌ട്രീയ കൊലപാതകമാണ്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ കാലമായി പാലക്കാട് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് എന്നീ മത തീവ്രവാദി സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പാലക്കാട് നടന്ന കൊലപാതകം.മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രദേശത്ത് മുന്‍പും സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ക്കഥയാണ് ഇപ്പോള്‍ നടന്ന സംഭവം. പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കേയാണ് കാറില്‍ എത്തിയ സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്.ഒരുപക്ഷെ ഇതിനു ശക്തമായ ഒരു തിരിച്ചടിയും ഉണ്ടായേക്കാം
RSS worker death