പശ്ചിമ ബംഗാളിൽ നിർണ്ണായക ഇടപെടലുകൾ നടത്തി ആർ എസ് എസ്!

RSS Chief Mohan Bhagwat Meets Actor Mithun Chakraborty 

0

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾ നിർണ്ണായക നീക്കങ്ങളിലാണ്. ബിജെപിയും തൃണമൂൽ കോൺഗ്രസ്സും ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ്.

തൃണമൂലിൽ നിന്നും അധികാരം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. ബിജെപിയെ സംബന്ധിച്ചടുത്തോളം ആർ എസ് എസ് നേതൃത്വം ഇക്കുറി ബിജെപിക്കായി അരയും തലയും മുറുക്കി രംഗത്തുണ്ട്. ഒരിയ്ക്കൽ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലിരിക്കുന്നത്.

മമതാ ബാനർജിയുടെ ജനദ്രോഹ നടപടികളും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടിയാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്. പശ്ചിമ ബംഗാളിൽ മമതയെ അധികാരത്തിൽ നിന്നും പുറത്താക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറയുന്നു.

ഇക്കുറി ബിജെപി പശ്ചിമ ബംഗാളിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക നീക്കങ്ങൾ  ആർഎസ്എസ് നടത്തുന്നതായാണ് വിവരം. പ്രശസ്ത സിനിമാ തരാം  മിഥുൻ ചക്രബർത്തിയുമായി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി.

മുംബൈയിലെ താത്കാലിക വസതിയിലെത്തിയാണ് ഭാഗവത് ചക്രബർത്തിയെകണ്ടത്.രാവിലെയോടെയായിരുന്നു കൂടിക്കാഴ്ച. മോഹൻ ഭാഗവതുമായി തനിക്ക് അടുത്ത ആത്മീയ ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചക്രബർത്തി പ്രതികരിച്ചു. അടുത്തിടെ ലക്‌നൗവിൽ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്ന് അദ്ദേഹത്തെ വസതയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം മറ്റൊരു ആവശ്യത്തിനായി മുംബൈയിൽ എത്തിയതാണെന്നും ചക്രബർത്തി പറഞ്ഞു. അതേസമയം  കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗാളിൽ വലിയ ജനപിന്തുണയുള്ള താരമാണ്  മിഥുൻ  ചക്രബർത്തി.

2016 വരെ തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന അദ്ദേഹം പിന്നീട് രാജിവെയ്ക്കുകയായിരുന്നു. ഒരു തവണ രാജ്യസഭാ അംഗമായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മിഥുൻ ചക്രബർത്തി ആർ എസ് എസ് സർസംഘചാലക് കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നതും.

നിരവധി നേതാക്കൾ മറ്റു പല സംഘടനകളിൽ നിന്നും ബിജെപിയിൽ എത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളാണ് ബിജെപിയിൽ എത്തിയത്. പശ്ചിമ ബംഗാളിൽ മമത ബാനർജി സ്വീകരിക്കുന്ന ന്യൂന പക്ഷ പ്രീണന നയങ്ങൾ ബിജെപി ചൂണ്ടി കാട്ടുകയാണ്.

തൃണമൂൽ ഭരണത്തിൽ പശ്ചിമ ബംഗാൾ അക്രമ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്നും ബിജെപി നേതാക്കൾ പറയുന്നു. തൃണമൂലിന്റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ പശ്ചിമ ബംഗാളിലെ ജനങ്ങൾ വിധിയെഴുതുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഒരിയ്ക്കൽ തങ്ങളുടെ സ്വാധീന മേഖലയായിരുന്നു പശ്ചിമ ബംഗാളിൽ ഇക്കുറി രാഷ്ട്രീയമായി നിലനില്പിനുള്ള പോരാട്ടത്തിലാണ് സിപിഎമ്മും മറ്റു ഇടതുപാർട്ടികളും.

ഇടതുപാർട്ടികൾ ഇക്കുറി കോൺഗ്രെസ്സുമായി ചേർന്ന് സഖ്യമായാണ് മത്സരിക്കുന്നത്.പശ്ചിമ ബംഗാളിൽ തൃണമൂലിന്റെ ജനകീയ അടത്തറ ബിജെപി തകർത്തിരിക്കുകയാണ് എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് അവരുടെ സ്വാധീനം സംസ്ഥാന വ്യാപകമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

ബിജെപിയ്ക്ക് എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ആർ എസ് എസ് നേതൃത്വം രംഗത്തുണ്ട്. അതുകൊണ്ടു തന്നെയാണ് സൂപ്പർ തരാം മിഥുൻ ചക്രബർത്തി ആർ എസ് എസ് മേധാവിയുടെ നടത്തിയ കൂടിക്കാഴ്ച നിർണ്ണായകമാകുന്നത്.

ഹിന്ദുത്വത്തിലും ദേശീയതയിലും ഊന്നി തന്നെയാണ് ബിജെപി പശ്ചിമ ബംഗാളിൽ മുന്നോട്ടു പോകുന്നത്. ആർ എസ് എസ് ബിജെപിക്കായി രംഗത്ത് ഇറങ്ങുമ്പോൾ അത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുമെന്ന് ഉറപ്പാണ്.

 

 

RSS Chief Mohan Bhagwat Meets Actor Mithun Chakraborty