ഡോവൽ മോശക്കാരനല്ല;നേപ്പാളും മനസിലാക്കി !

0
Indias National Security Advisor Ajit Doval listens during the first meeting of national security secretaries of Afghanistan, China, Iran, India and Russia, in the Iranian capital Tehran on September 26, 2018. (Photo by ATTA KENARE / AFP) (Photo credit should read ATTA KENARE/AFP/Getty Images)

അജിത് ഡോവൽ എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ട്ടാവ് ആരാണ് എന്ന് ഇപ്പോൾ നേപ്പാളിന്‌ നന്നായി അറിയാം. ഇന്ത്യയുമായി വളരെ നല്ല ബന്ധമുണ്ടായിരുന്ന നേപ്പാൾ ചൈനയുടെ സ്വാധീനത്തിനു വഴങ്ങി ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കാൻ തുടങ്ങുകയും ഇന്ത്യയുടെ നടപടികളെ വിമർശിച്ച് കൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.ചൈനയുടെ സ്വാധീനത്തിനു വഴങ്ങി ഇന്ത്യാ വിരുദ്ധ നീക്കവുമായി രംഗത്ത് ഇറങ്ങിയ ഒലിക്കെതിരെ നേപ്പാളിലെ ജനങ്ങൾ തന്നെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. നേപ്പാളിൽ അധികാരത്തിലിരുന്ന നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചടുത്തോളം ചൈനയുടെ സ്വാധീനം പാർട്ടി അണികൾക്ക് പോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്കായിരുന്നു സ്വാധീനമുണ്ടായിരുന്നത്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും സ്വാധീനത്തിന് വഴങ്ങി നേപ്പാൾ പ്രധാനമന്ത്രി സ്വീകരിച്ച നടപടികൾ നേപ്പാളിൽ ഭരണ സ്തംഭനത്തിനു പോലും കാരണമായി നേപ്പാളിനെ സംബന്ധിച്ചടുത്തോളം ജനങ്ങൾ ഇന്ത്യയുടെ ഒപ്പം നിലകൊള്ളുമ്പോൾ കമ്മ്യുണിസ്റ്റ് ഭരണകൂടം ചൈനയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.എന്നാലിപ്പോൾ ഒലി മന്ത്രി സഭ നിലം പതിക്കുകയും നേപ്പാൾ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയുമാണ്.നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയാകട്ടെ പിളർപ്പിന്റെ വക്കിലുമാണ്. നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്നാണ് രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പാർട്ടിക്കുള്ളിൽ നിന്നും കെപി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും പാർട്ടി കോ ചെയർമാനുമായ പ്രചണ്ഡ എന്ന് അറിയപ്പെടുന്ന പി കെ ദഹൽ രംഗത്ത് വന്നിരുന്നു.എങ്ങനെ പാർട്ടിക്കുള്ളിൽ ഉണ്ടായതൊക്കെ നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ അഭ്യന്തര കാര്യം എന്ന് മാത്രം കരുതാൻ കഴിയില്ല.നേപ്പാൾ ജനങ്ങൾ ആഗ്രഹിച്ച അനിവാര്യമായ പതനം തന്നെയാണ് ഒലിയുടെ കാര്യത്തിൽ ഉണ്ടായത്. ഇന്ത്യയുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധം തകർക്കുന്നതിന് രംഗത്ത് വന്ന നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കൾക്ക് കിട്ടിയ തിരിച്ചടി ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയം തന്നെയാണ്.അതിനെ രഹസ്യ നീക്കമെന്ന് വിളിക്കുന്ന അന്താരാഷ്ട്ര നിരീക്ഷകരുണ്ട്.ചൈനയും ഇന്ത്യയും തമ്മിൽ അതിർത്തിയിൽ സംഘർഷമുണ്ടായതിനു പിന്നാലെ ചൈന നേപ്പാളിൽ സ്വാധീനം ചെലുത്തുകയും ഇന്ത്യയുമായി ഏറ്റുമുട്ടലിലേക്കു നേപ്പാളിനെ നയിക്കുകയുമായിരുന്നു.അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവൽ ചൈനയെ മാത്രമല്ല, നേപ്പാളിന്റെ നീക്കങ്ങളും കൃത്യമായി തന്നെ മനസിലാക്കി,നേപ്പാളിന്റെ നിലപാട് മാറ്റങ്ങൾക്കു പിന്നിൽ ചൈനയെന്നു മനസിലാക്കിയ ഇന്ത്യാ നേപ്പാൾ ഭരണകൂടത്തിനും നയതന്ത്ര തലത്തിൽ തന്നെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ ഇന്ത്യ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോയ നേപ്പാളിന്‌ ഇപ്പോൾ തിരിച്ചടികിട്ടിയിരിക്കുകയാണ്‌.നേപ്പാളിനെ സംബന്ധിച്ചടുത്തോളം രാജ്യത്തിൻറെ ഔദ്യോഗിക മതമായി ഹിന്ദു മതത്തെ തിരികെ കൊണ്ടുവരണമെന്നും നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപെട്ടുമുള്ള പ്രക്ഷോഭങ്ങളും ശക്തി പ്രാപിക്കുകയാണ്.നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ പിളർപ്പ് എന്നത് ഒഴിവാക്കാൻ ചൈന നടത്തിയ നീക്കങ്ങളും പരാജയപ്പെടുകയാണ്. നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് സംബന്ധിച്ചും പുതിയ പാർട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ചും ഒക്കെ ഔദ്യോഗിക പ്രഖ്യാപനം നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ നേതാക്കളുടെ ഭാഗത്ത് നിന്നും ഉടനെയുണ്ടാകുമെന്നാണ് വിവരം. പ്രാദേശികമായി തന്നെ നേതാക്കൾ പിളർപ്പിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

എന്തായാലും ഇന്ത്യയ്‌ക്കെതിരെ നീങ്ങിയവർക്കുള്ള ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നതെന്ന് നേപ്പാളിലെ ജനങ്ങൾ തന്നെ വിശ്വസിക്കുകയാണ്.കൊറോണ വൈറസ് വിപണത്തിൽ പോലും ഇന്ത്യ നൽകിയ സഹായം നേപ്പാളിലെ ജനങൾക്ക് ആശ്വാസമായിരുന്നു.എന്നാൽ നേപ്പാളിലെ കമ്മ്യുണിസ്റ്റ് ഭരണകൂടം സ്വീകരിച്ച നടപടികൾ അയൽ രാജ്യത്തോട് നീതിപുലർത്താത്തത് ആയിരുന്നെന്നും നേപ്പാൾ ജനത പറയുന്നു.നേപ്പാളിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ സമീപനം.

Role of NSA Ajit Dovel In Nepal