രണ്‍ജീത് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരില്‍ അവരറിയാതെ എടുത്ത വ്യാജ സിംകാര്‍ഡ്

Renjith Murder; duplicate sim card revealed

0

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരില്‍ അവരറിയാതെ എടുത്ത വ്യാജ സിംകാര്‍ഡ് എന്ന് കണ്ടെത്തി അന്വേഷണ സംഘം.

മുഖ്യപ്രതി ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വല്‍സല എന്ന വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ എടുത്ത സിം കാര്‍ഡ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത് .

വീട്ടമ്മ അടുത്ത് തന്നെയുള്ള മൊബൈല്‍ ഷോപ്പില്‍ ഒരു സിം കാര്‍ഡ് എടുക്കാന്‍ പോയതാണ്. ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ചുള്ള വെരിഫിക്കേഷനൊക്കെ കഴിഞ്ഞ് ഇവര്‍ക്ക് ഒരു സിം കാര്‍ഡ് ലഭിച്ചു.

ഇതിനൊപ്പം ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ മറ്റൊരു സിം കാര്‍ഡ് എടുക്കുകയും കട ഉടമ ബാദുഷയും പ്രദേശത്തെ എസ്ഡിപിഐ നേതാവ് സുള്‍ഫിക്കറും ചേര്‍ന്ന് കൊലയാളി സംഘത്തിനു കൈമാറുന്നു. ഈ സിം കാര്‍ഡ് അവര്‍ ഉപയോഗിച്ചത്.

വല്‍സലയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.

പൊലീസ് അന്വേഷണത്തില്‍ സിം കാര്‍ഡ് ഉടമ വല്‍സലയാണെന്ന് കണ്ടെത്തുകയും ഇവരുടെ വീട്ടില്‍ എത്തുകയും ചെയ്തു.

വീട്ടമ്മയ്ക്ക് ഇതേപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തു.

Renjith Murder; duplicate sim card revealed