മത പണ്ഢിതന്റെ ഉദ്ബോധനം മമ്മൂട്ടി കാണണ്ട !

Religious scholar’s video on social media

0

നമ്മുടെ സൂപ്പർ താരം, ഇന്ത്യൻ സിനിമ ലോകത്തിന് നൽകിയ സംഭാവന, മലയാളികളുടെ അഭിമാനം അങ്ങനെയൊക്കെയാണ് നമുക്ക് മമ്മൂട്ടി. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസാ പ്രവാഹമായിരുന്നു. സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും ഒക്കെ ആശംസകളെത്തി.

മാത്രമല്ല സമൂഹ മാധ്യമങ്ങളിലൊക്കെ മമ്മുട്ടിയ്ക്ക് പിറന്നാൾ ആശംസ നേരുന്നത് ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു. വാട്സാപ്പ് സ്റ്റാറ്റസുകളും ഹാപ്പി ബർത്ത് ഡെ മമ്മുട്ടി കൊണ്ട് നിറഞ്ഞു. ഇങ്ങനെ വാട്സാപ്പ് സ്റ്റാറ്റസ് ഒക്കെ കണ്ടപ്പോൾ ഒരു ഇസ്ലാമിക മത പണ്ഢിതന് എന്തോ ഒക്കെ തോന്നി, പുള്ളിക്കാരൻ അതേക്കുറിച്ച് പറയുകയും ചെയ്തു.

അതിപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ പ്രചരിക്കുന്നുമുണ്ട്. ഇസ്ലാമിക മത പണ്ഡിതന്റെ വേഷ വിധാനങ്ങളുമായി മത പ്രഭാഷണ ശൈലിയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

അദ്ദേഹം ആരാണെന്നോ എന്താണെന്നോ പറയുന്നില്ല. അദ്ദേഹത്തിന്റെ പേര് പോലും പറയുന്നില്ല. വില കുറഞ്ഞ പബ്ലിസിറ്റി നേടാൻ ഇങ്ങനെ ചിലർ ഇറങ്ങാറുണ്ട്. മതത്തെ കൂട്ട് പിടിക്കുന്ന ചിലർ ഇങ്ങനെ പലതും പറയുമ്പോൾ അതിനെയൊക്കെ അവഗണിച്ചേ മതിയാകൂ.

മതത്തിന്റെ, വിശ്വാസത്തിന്റെ ഒക്കെ മറപിടിച്ച് നടത്തുന്ന ഇത്തരം ജല്പനങ്ങളെ സമൂഹം തള്ളിക്കളയുക തന്നെ വേണം.

Religious scholar’s video on social media