ആര്‍.സി.സി ഡയറക്ടറും അര്‍ബുദ രോഗവിദ്ഗധനുമായ എം. കൃഷ്ണന്‍നായര്‍ അന്തരിച്ചു

RCC Director and Oncologist M. Krishnan Nair passed away

0

തിരുവന്തപുരം: പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍റര്‍ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഉച്ചക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും.

ആര്‍.സി.സിയുടെ സിയുടെ വളര്‍ച്ചയില്‍ നിര്‍ണയാകമായ പങ്ക് വഹിച്ചയാളാണ് ഡോ. എം കൃഷ്ണന്‍ നായര്‍. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യു.എച്ച്‌.ഒ) ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ഡബ്ല്യു.എച്ച്‌.ഒയുടെ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യു.എച്ച്‌.ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

RCC Director and Oncologist M. Krishnan Nair passed away